ഇതാണോ പ്രതിഷേധം... പികെ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ ബജ്റംഗ് ദള്‍ തല്ലിത്തകര്‍ത്തു
അഹമ്മദാബാദ്: ആമിര്‍ ഖാന് ചിത്രം 'പികെ' നിരോധിക്കണം എന്നാവശ്യപ്പെട്ട് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ തല്ലി തകര്‍ത്തു. അഹമ്മദാബാദിലാണ് സംഭവം.
രണ്ട് തീയേറ്ററുകള്‍ക്ക് നേരെയാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സിറ്റി ഗോള്‍ഡ്, ശിവ എന്നീ തീയേറ്ററുകള്‍ക്ക് നേര്‍ക്കായിരുന്നു ആക്രമണം. പ്രദേശിക നേതാവും ഇരുപതോളം പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയേറ്ററുകള്‍ തകര്‍ത്തത്.

അന്ധ വിശ്വാസങ്ങളേയും ആള്‍ദൈവങ്ങളേയും ആക്ഷേപഹാസ്യ രൂപത്തില്‍ സമീപിക്കുന്ന ചിത്രമാണ് രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത പികെ. അന്യഗ്രഹ ജീവിയായിട്ടാണ് ആമിര്‍ ഖാന് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
തീയേറ്ററുകള്‍ ആക്രമിക്കുന്ന വിവരം അറിഞ്ഞ് പോലീസ് പാഞ്ഞെത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തീയേറ്ററുകള്‍ തകര്‍ത്തവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ജ്വിലിത് മേഹ്ത എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ആക്രണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. ജ്വലിത് മേഹ്ത ഇക്കാര്യം നിഷേധിച്ചില്ലെന്ന് മാത്രമല്ല, മറ്റ് തീയേറ്ററുകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ ആക്രമണം എന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ യോഗ ഗുരു ബാബ രാംദേവും പികെ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയെ ബഹിഷ്കരിക്കണമെന്നും ആമിര്‍ ഖാനെ അറസ്റ്റ് ചെയ്യണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications