ഹിന്ദുസംരക്ഷണത്തിന് ആയുധമെടുത്തു; ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍
അലഹബാദ്: ഹിന്ദു സംരക്ഷണത്തിനായി ആയുധ പരിശീലനം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആയോധ്യയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശാലനം നടത്തുന്ന വീഡിയോ വന്‍ വിവാദമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബജ്‌റംഗ്ദള്‍ നേതാവ് മിശ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മത സ്പര്‍ദ്ധ വളര്‍ത്തും വിധം ക്യാംപ് നടത്തിയതിന് ഫൈസാബാദ് പോലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സെക്ഷന്‍ 153 പ്രകാരം സംഘടന ഭാരവാഹികള്‍ക്കും പരിശാലനത്തില്‍ പങ്കെടുത്തവര്‍ക്കും എതിരെയായിരുന്നു കേസ്.

മെയ് 14ന് നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സംഭവത്തില്‍ വിവാദം കനത്തതോടെ നടപടിയെടുക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലാണ് തോക്കും ലാത്തിയും വാളടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്തു വിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 50 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലനത്തില്‍ അക്രമിക്കപ്പെടുന്നവരും വെടിയേറ്റ് വീഴുന്നവരുമായി ചിത്രീകരിച്ചിരിക്കുന്നത് മുസ്ലീം വേഷവിധാനങ്ങളോട് കൂടിയവരെയായിരുന്നു. യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്.












Click it and Unblock the Notifications