കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ ബജ്രംഗ് ദളിന്റെ കമാന്‍ഡോ പരിശീലനം, ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

അയോധ്യ: തീവ്രഹിന്ദു സംഘടനയായ ബജ്രംഗ് ദളിന്റെ 'സ്വയം പ്രതിരോധ ക്യാംപ്' വിവാദമാകുന്നു. അയോധ്യയില്‍ നടന്ന ക്യാംപില്‍ തോക്കും വാളും ദണ്ഡയും ഉപയോഗിക്കുന്നതിലാണ് പ്രധാനമായും പരിശീലനം നല്‍കിയത്. എന്നാല്‍ പതിവിനു വിപരീതമായി കമാന്‍ഡോ രീതിയിലുള്ള കടുത്ത പരിശീലനമുറകളും കൂടി ഇത്തവണ അഭ്യസിപ്പിച്ചിരുന്നുവെന്ന് ചിത്രങ്ങളിലും നിന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. . എന്തിനുവേണ്ടിയാണ് ഈ തീവ്രപരിശീലനം?

വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ് ദള്‍ ഉത്തരേന്ത്യ മുഴുവന്‍ ഇത്തരത്തിലുള്ള ക്യാംപുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Bajrang Dal

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മുമ്പെ രാമജന്മഭൂമി വിഷയം വീണ്ടും ഉയര്‍ത്തികൊണ്ടുവരാനുള്ള നീക്കമാണ് ഇത്തരം ക്യാംപുകള്‍ക്ക് പിറകിലുള്ളതെന്ന് കരുതുന്നു. ബാബറി മസ്ജിദ് വിഷയത്തില്‍ സുപ്രിം കോടതിയുടെ വിധി ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും.

അതേ സമയം ഇതു പതിവ് പരിശീലനം മാത്രമാണെന്നും അഹിന്ദുക്കളില്‍ നിന്നും ഹിന്ദു സഹോദരന്മാരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്വയം പ്രതിരോധ പരിശീലന ക്യാംപ് മാത്രമാണിതെന്നും ബജ്രംഗ് ദള്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
Bajrang Dal conducts its annual self defense camp in Ayodhya.Why Bajrang Dal is organising commando-style training camps in UP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X