നിയമപ്രകാരമല്ലാത്ത പശുക്കടത്ത്; ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു
മംഗലാപുരം: നിയപ്രകാരമല്ലാതെ പശുക്കളെ കടത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണകന്നടയിലെ വിറ്റാലപാണ്ടൂരില് വെച്ചാണ് സജീവ ബംജ്റംഗ് ദള്‍ പ്രവര്‍ത്തകനായ ശശികുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ സഹായിയായ വാഹനത്തിന്റെ ഡ്രൈവര്‍ അബ്ദുള്‍ ഹാരിസിനേയും പോലീസ് പിടികൂടി.
വാഹനപരിശോധനയില്‍ ഇവര്‍ക്ക് പശുക്കളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് ഇല്ല എന്ന് കണ്ടെത്തിയതിനേതുടര്ന്നായിരുന്നു അറസ്റ്റ്. നാല് പശുക്കളും ഒരു കുട്ടിയുമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
നിയമങ്ങള്‍ അനുശാസിച്ചുകൊണ്ടുള്ള പശുക്കടത്തിനെതിരേ പോലൂംശക്തമായ പ്രതിഷേധങ്ങള്‍ നടത്തുന്ന ബംജ്റംഗ്ദളിന് പ്രവര്‍ത്തകന്റെ അറസ്റ്റ് വലിയ തിരിച്ചടിയാണ്. മാസങ്ങള്‍ക്കുമുമ്പാണ് കര്‍ണാടകയിലെ ഉഡുപ്പിജില്ലയില് പശുക്കടത്ത് ആരോപിച്ച് പ്രവീണ്‍ പൂജാരിയെന്ന യുവാവിനെ ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. ബിജെപി പ്രവര്‍ത്തനായ പ്രവീണ്‍ കുമാറിന്റെ കൊലപാതകത്തില്‍ പ്രതിപട്ടികയില്‍ നിര്ത്തപ്പെട്ടിരുന്നത് ബംജ്റംഗ്ദള് ആയിരുന്നു.