കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസ് ദിവസം പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ ക്രൂരമായി മർദ്ദിക്കും; ഭീഷണി മുഴക്കി ബജ്‌റംഗ്ദള്‍

Google Oneindia Malayalam News

ഗുവാഹത്തി: ക്രിസ്തുമസ് ദിവസം പള്ളിയില്‍ പോകുന്ന ഹിന്ദുക്കള്‍ക്കെതിരെ ഭീഷണിയുമായി ബജ്‌റംഗ്ദള്‍. അസാമിലാണ് സംഭവം. ക്രിസ്തുമസ് ദിവസം പള്ളിയാല്‍ പോയാല്‍ ഹിന്ദുക്കളെ ആക്രമിക്കുമെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. ബജ്‌റംഗ്ദള്ളിന്റെ അസമില്ലെ ഒരു ജില്ലാ സെക്രട്ടറിയാണ് ഇത്തരമൊരു വിവാദ പരമാര്‍ശം നടത്തിയത്. ഇയാളുടെ വിവാദ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിശദാംശങ്ങളിലേക്ക്...

ക്രൂരമായി മര്‍ദ്ദിക്കും

ക്രൂരമായി മര്‍ദ്ദിക്കും

ക്രിസ്തുമസ് ദിവസം ഹിന്ദുക്കള്‍ പള്ളികള്‍ സന്ദര്‍ശിച്ചാല്‍ ക്രൂരമായി മര്‍ദ്ദിക്കുമെന്നാണ് ബജ്‌റംഗ്ദള്‍ ചച്ചര്‍ ജില്ല സെക്രട്ടറി മിഥുന്‍ നാഥിന്റെ ഭീഷണി. ഷില്ലോഗിലെ ക്ഷേത്രങ്ങള്‍ അടയ്ക്കാനാണ് ക്രിസ്ത്യാനികള്‍ ശ്രമിക്കുമ്പോള്‍ അവരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനാണ് നമ്മള്‍ പോകുന്നത്. ഇത് സംഭവിക്കാന്‍ പാടില്ല. ഇങ്ങനെ നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മിഥുന്‍ നാഥ് പറഞ്ഞു.

 മേഘാലയിലെ സംഭവം

മേഘാലയിലെ സംഭവം

അടുത്തിടെ മേഘാലയിലുണ്ടായിരുന്ന വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ ഖാസി വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മിഥുന്‍ നാഥിന്റെ പ്രസ്താവന. രാമകൃഷ്ണ മിഷന്റെ പ്രാദേശിക ശാഖയുടെ ഭാഗമാണ് ഈ കേന്ദ്രം. എന്നാല്‍ ഇവിടെ അടച്ചുപൂട്ടിയില്ലെന്നാണ് മിഷന്റെ സെക്രട്ടറി അറിയിക്കുന്നത്.

ഡിസംബര്‍ 26ലെ തലക്കെട്ട്

ഡിസംബര്‍ 26ലെ തലക്കെട്ട്

ഡിസംബര്‍ 26ാം തീയതിയിലെ പത്രങ്ങളിലെ തലക്കെട്ട് എന്താണെന്ന് നമുക്ക് ഊഹിക്കാം. ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ ആക്രമം അഴിച്ചുവിട്ടു എന്നൊക്കെയായിരിക്കും അന്നത്തെ പ്ത്രങ്ങളിലെ തലക്കട്ടുകള്‍. പക്ഷേ ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. ഷില്ലോങ്ങിലെ ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ പൂട്ടുമ്പോള്‍ ക്രിസ്മസ് വേളയില്‍ ഹിന്ദുക്കളെ പള്ളിയില്‍ കയറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

അഭിമാനിക്കുന്നു

അഭിമാനിക്കുന്നു

ഗുണ്ട എന്ന് ഞങ്ങളെ വിളിക്കുന്നതില്‍ ഹിന്ദുത്വ സംഘം അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ ഞങ്ങളെ ഗുണ്ട സംഘമെന്ന് വിളിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളെ സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്താല്‍ ഞങ്ങള്‍ ഗുണ്ടകളായി മാറും, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നെന്നും മിഥുന്‍ നാഥ് പറഞ്ഞു.

കേരളത്തിലെ ആറ് ജില്ലകളില്‍ 40 കീ.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റ്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതകേരളത്തിലെ ആറ് ജില്ലകളില്‍ 40 കീ.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റ്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിട്ട് കേന്ദ്രമന്ത്രിതിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിട്ട് കേന്ദ്രമന്ത്രി

'മലപ്പുറത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കും', ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ'മലപ്പുറത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കും', ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ

''ഹൂ ഈസ്‌ പദ്മനാഭൻ? എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?'' പരിഹസിച്ച് നടി രേവതി സമ്പത്ത്''ഹൂ ഈസ്‌ പദ്മനാഭൻ? എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?'' പരിഹസിച്ച് നടി രേവതി സമ്പത്ത്

Recommended Video

cmsvideo
Hindutva groups asks to boycott Christmas star | Oneindia Malayalam

English summary
Bajrang Dal member in Assam threatens to attack Hindus if they go to church on Christmas day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X