കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി വിദ്യാർത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!

Google Oneindia Malayalam News

ബെംഗളൂരു: കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ബജ്‌റംഗ് ദള്‍ മർദ്ദനം. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ കശ്മീരി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം അറസ്റ്റു ചെയ്യപ്പെടുകയും തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഞായറാഴ്ച വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് അറസ്റ്റിലായ കശ്മീരി വിദ്യാര്‍ഥികളെ കർണാടക ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‌ പോലീസ് എത്തിച്ചു. കോടതിക്ക് മുന്നിൽ വെച്ചാണ് ബജ്‌റംഗ്ദള്‍ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തത്. പോലീസ് അകമ്പടിയുണ്ടായിരുന്നെങ്കിലും കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു സംഘം ബജ്റംഗ് ദള്‍ പ്രവര്‍ത്തകള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

Bajarang dal

ഫെബ്രുവരി 15 ശനിയാഴ്ച മൂന്ന് വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദൾ, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് അംഗങ്ങൾ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ തെളിവുകളുടെ അബാവത്തിൽ വിദ്യാർത്ഥികളെ വെറുതെ വിടുകയായിരുന്നു.

പിന്നീട് വീണ്ടും ഞായറാഴ്ച വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം.
"ഭാരത് മാതാ കി ജയ്" എന്ന് ആക്രോശിച്ച് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

English summary
Bajrang Dal members beat up Kashmiri students accused of sedition outside courtroom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X