കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജ്‌റംഗദളിനെതിരേ ക്രിസ്ത്യന്‍ മിഷിണറിമാര്‍

  • By Mithra Nair
Google Oneindia Malayalam News

ആഗ്ര: രോഗികളും പീഡിതരുമായ വയോധികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും തടയുന്നു എന്നാരോപിച്ച്
ബജ്‌റംഗദളിനെതിരേ ആഗ്രയിലെ ക്രിസ്ത്യന്‍ മിഷിണറിമാര്‍ സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മാര്‍ച്ച് 27 ന് ആഗ്രയിലെ അനില്‍ ജതവ് എന്നയാളുടെ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങ് ഒരു പറ്റം ബജ്‌റംഗദളുകാര്‍ വന്ന് അലങ്കോലമാക്കുകയും പാസ്റ്റര്‍മാരെ കയ്യേറ്റം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ച് അജ്ഞാതരായ ഏതാനും പ്രവര്‍ത്തകര്‍ക്ക് എതിരേയാണ് പോലീസില്‍ പരാതി നല്കിയത്.

-bajarang-dal-logo.jpg -Properties

പ്രായാധിക്യത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അനില്‍ ജതവിന്റെ മാതാവിന് വേണ്ടി അവരുടെ വീട്ടില്‍ പ്രാര്‍ത്ഥന നടത്തി കൊണ്ടിരിക്കുമ്പോള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുകയും മിഷണറിമാരെ കയ്യേറ്റം നടത്തിയെന്നുമാണ് ആരോപണം.

ജതവിന്റെ കുടുംബത്തെ ക്രൈസ്തവികതയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഘര്‍വാപസിയുമായി ബന്ധപ്പെട്ട് രാജ്യം ഉടനീളം വന്‍ പരിപാടികള്‍ നടത്തുന്നതിനിടയില്‍ പ്രാര്‍ത്ഥനയും മതചടങ്ങുകളും ബജ്‌റംഗദള്‍ തടസ്സപ്പെടുത്തിന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
Christian missionaries in a complaint at the Sadar police station have said that men who claimed to belong to the Bajrang Dal attempted to prevent them from praying for an elderly woman who had been sick for a while
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X