Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടമായി പീഡിപ്പിച്ചു,അവരെന്നെ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു,മുസ്ലിം യുവതിയുടെ വെളിപ്പെടുത്തല്‍

മുസ്ലിം യുവാവിനെ വിവാഹം കഴിച്ച യുവതിയെയാണ് ബംജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്

മീററ്റ്: ലൗജിഹാദെന്ന് ആരോപിച്ച് ദമ്പതിമാരെ പീഡിപ്പിച്ച ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുസ്ലിം യുവതി. മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടി മതം മാറിയ പെണ്‍കുട്ടിയെ കൂട്ടമാനംഭംഗത്തെനിരിരയാക്കിയ ഒരു സംഘം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നവംബര്‍ 20ന് ബുല്‍ഷന്ദര്‍ ജില്ലയിലെ ഖുര്‍ജയിലായിരുന്നു സംഭവം. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതുവഴി യുവതി ഹിന്ദുക്കള്‍ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഒരു സംഘം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം ദമ്പതികളെ ആക്രമിച്ചത്.

വെളിപ്പെടുത്തല്‍ കോടതിയില്‍

വെളിപ്പെടുത്തല്‍ കോടതിയില്‍

മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനായി മതം മാറിയ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകെയായിരുന്നു അസാധാരണ വെളിപ്പെടുത്തല്‍. താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കോടതയില്‍ വച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലോ
ടെ എഫ്‌ഐആര്‍ മാറ്റിയെഴുതുകയും ചെയ്തു.

 പീഡിപ്പിച്ച് കെട്ടിത്തൂക്കാന്‍ ശ്രമം

പീഡിപ്പിച്ച് കെട്ടിത്തൂക്കാന്‍ ശ്രമം

തന്നെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പീഡിപ്പിക്കുക മാത്രമായിരുന്നില്ലെന്നും കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കാന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് ആക്രോശിച്ചു

ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് ആക്രോശിച്ചു

ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് തന്നെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഘം തങ്ങള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് ആക്രോശിച്ചിരുന്നതായും യുവതി പറയുന്നു. സംഭവത്തിന്റെ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു.

 മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി

മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി

നാലോളം യുവാക്കള്‍ ചേര്‍ന്ന് മുറിക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. സംഭവത്തിന്റെതായി വൈറലായ വീഡിയോയില്‍ യുവതിയുടെ മുഖം മറച്ചിരുന്നതായും സമീപവാസികള്‍ പറയുന്നു.

ന്യൂന പക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂന പക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്

യുവതി സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ് പേര്‍ അറസ്റ്റില്‍

ആറ് പേര്‍ അറസ്റ്റില്‍

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വൈദ്യ പരിശോധന

വൈദ്യ പരിശോധന

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ വെളിപ്പെടുത്തലോടെ ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. റിസല്‍ട്ട് പരിശോധിച്ച ശേഷം കേസിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബുല്‍ഷന്ദര്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+