Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍വാലെ ചിത്രത്തെ പ്രതിഷേധിച്ച ബജ്രംഗദളിനെതിര പാരാതി നല്‍കിയ യുവതിയ്ക്ക് ബലാത്സംഗ ഭീഷണി

ബെംഗളൂരു: ബോളിവുഡ് ചിത്രം ദില്‍വാലക്കെതിരെ പ്രതിഷേധവുമായി എത്തിയ ബജ്രംഗദളിനെതിരെ പരാതി നല്‍കിയ യുവതിക്ക് ബലാത്സംഗ ഭീഷണി. മംഗലാപുരം സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വിദ്യാ ദിനകറിനാണ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി ഉയര്‍ന്നത്.

ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയ്യറ്ററുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തിയ്യറ്ററുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത് വിദ്യയായിരുന്നു.

dilwale

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ നടത്തിയ അസഹിഷ്ണുത വിവാദത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യറ്ററുകളില്‍ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ സംഘര്‍ഷാവസ്ഥ ഷോ മുടക്കിയിരുന്നു. പിന്നീട് പ്രദര്‍ശിപ്പിക്കുന്നതിന് ഉടമകള്‍ നിരസിക്കുകയാണ് ഉണ്ടായത്.

പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ വിദ്യയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നത്. തന്നെ അഭമാനിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് വിദ്യ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+