കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിയണിഞ്ഞ് വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി താജ്മഹലില്‍

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലില്‍ പ്രതിഷേധവുമായി വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കഴിഞ്ഞദിവസം മോഡലുകള്‍ ധരിച്ചിരുന്ന കാവി വസ്ത്രം ഗേറ്റില്‍ അഴിച്ചുവെക്കാന്‍ നിര്‍ബന്ധിച്ചതിനെതിരെ പ്രതിഷേധവുമായാണ് കാവി വസ്ത്രങ്ങള്‍ ധരിച്ച് പ്രവര്‍ത്തര്‍ താജ്മഹലിനുള്ളല്‍ പ്രവേശിച്ചത്.

താജ്മഹലിനുള്ളില്‍ മുസ്ലീങ്ങളെ എല്ലാ കാര്യത്തിനും അനുവദിക്കുന്നുണ്ടെന്ന് യുവമോര്‍ച്ച നേതാവ് സുശീല്‍ ശര്‍മ പറഞ്ഞു. മുസ്ലീങ്ങളെ ഏതു വസ്ത്രം ധരിച്ചും പ്രവേശിപ്പിക്കുന്നു. താജിനുള്ളില്‍ ബിരിയാണി പോലും ഉണ്ടാക്കുന്നു. എന്നാല്‍, കാവി വസ്ത്രം ഉള്ളില്‍ കയറ്റില്ലെന്നത് നിയമവിരുദ്ധമാണ്. അതിനെതിരെയാണ് പ്രതിഷേധമെന്നും സുശീല്‍ ശര്‍മ പറഞ്ഞു.

vhp

പ്രതിഷേധക്കാര്‍ അധികൃതര്‍ക്ക് നിവേദനവും നല്‍കിയാണ് പ്രദേശത്തുനിന്നും പിരിഞ്ഞുപോയത്. അതേസമയം, താജിനുള്ളില്‍ പ്രത്യേക ഡ്രസ് കോഡ് ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
English summary
Bajrang Dal, VHP men enter Taj wearing saffron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X