ജയ് ശ്രീറാം വിളിച്ച് മുസ്ലീങ്ങളുടെ തിരംഗ യാത്ര തടസപ്പെടുത്തി ബജ്റംഗ്ദൾ,വിഎച്ച്പി പ്രവർത്തകർ; സംഘർഷം
ഭോപ്പാൽ: മുസ്ലീങ്ങൾ നടത്തിയ തിരംഗ യാത്ര ബജ്റംഗ്ദൾ,വിഎച്ച്പി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. മധ്യപ്രദേശിലെ ഗുണയിൽ സ്വാതന്ത്രദിനത്തിലായിരുന്നു സംഭവം. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു ഇവർ യാത്ര തടസപ്പെടുത്തിയത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.
അതേസമയം ഏറ്റുമുട്ടലിന് പിന്നാലെ വിഎച്ച്പി പ്രവർത്തകർ സമീപത്തെ കടകൾ നിർബന്ധിച്ച് അടപ്പിച്ചു. അടക്കാൻ തയ്യാറാവാത്ത കടകൾ പ്രവർത്തകർ തല്ലി തകർക്കുകയും ചെയ്തു.

സംഭവത്തിൽ പ്രദേശത്തെ മുസ്ലീം സമുഗായാംഗങ്ങൾ പോലീസിൽ പരാതി നൽകി. സംഭവങ്ങളുടെ വീഡിയോയും ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications