കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശ്രം' വെബ് സീരിസ് ചിത്രീകരണത്തിനിടെ ബജ്‌റംഗ്ദള്‍ അക്രമം; സെറ്റ് തകര്‍ത്തു

Google Oneindia Malayalam News

ഭോപ്പാല്‍: ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ജായുടെ പുതിയ വെബ്‌സീരിസ് ഷൂട്ട് ചെയ്യുന്ന സെറ്റില്‍ ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇന്നലെയായിരുന്നു സംഭവം. ചിത്രീകരണ സെറ്റിലേക്ക് കുതിച്ചെത്തിയ പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിടികൂടി ലൈറ്റ് സ്റ്റാന്‍ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവിടെ കൂടി നിന്നവര്‍ സെല്‍ഫോണില്‍ എടുത്ത വീഡിയോ ആണിത്. ബോബി ഡിയോള്‍ നായകനായ ചിത്രമായ ആശ്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഈ പേര് ഹിന്ദു മതത്തെ അപമാനിക്കലാണെന്നും പേര് മാറ്റാതെ ഷൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

HJ

അതേസമയം ഇതുവരെ സംഭവത്തെ കുറിച്ച് പ്രകാശ് ജാ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരമ്പരയുടെ പേര് മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ബജ്‌റംഗ്ദള്‍ നേതാവ് പറഞ്ഞു. പ്രകാശ് ജാ മുര്‍ദബാദ്, ബോബി ഡിയോള്‍ മുര്‍ദാബാദ് ജയ്ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സെറ്റിലേക്ക് ഇരച്ചു കയറിയത്. സെറ്റിട്ട പഴയ ജെയില്‍ മാതൃകയാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. ആശ്രം എന്ന വെബ്‌സീരിസിന്റെ മൂന്നാം ഭാഗമാണ് ഇവിടെ ചിത്രാകരിക്കുന്നത്. ഒരു ഗുരു സ്ത്രീകളെ അപമാനിക്കുന്നതായി ചിത്രത്തില്‍ കാണിച്ചുവെന്നും, പള്ളിയിലോ മദ്രസയിലോ പോയി ഈ രീതിയില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും ബജ്‌റംഗ്ദള്‍ നേതാവ് സുശീല്‍ സുര്‍ഹേല ചോദിച്ചു. ഈ സിനിമ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രകാശ് ജായെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് വേണ്ടത് ബോബി ഡിയോളിനെയാണെന്നും അദ്ദഹത്തിന്റെ സഹോദരന്‍ സണ്ണി ഡിയോളിനെ കണ്ട് പഠിക്കണമെന്നും അദ്ദേഹം എത്ര ദേശഭക്തി സിനിമകള്‍ ചെയ്തുവെന്നും സുശീല്‍ സര്‍ഹേല പറഞ്ഞു.

Recommended Video

cmsvideo
ടൊവിനോ സിനിമയുടെ സെറ്റ് അടിച്ച് തകര്‍ത്ത് സംഘിവിളയാട്ടം

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

ഷൂട്ടിംഗ് സെറ്റ് തകര്‍ത്തവര്‍ക്കെതിരെയും ഷൂട്ടിംഗ് തടസപ്പെടുത്തിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇര്‍ഷാദ് വാലി പറഞ്ഞു. സാമൂഹിക വിരുദ്ധര്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നും ആശ്രമത്തിലെ എല്ലാവര്‍ക്കും സംരക്ഷണം നല്‍കുമെന്നും ഇതിനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദീപിക പദ്‌കോണ്‍ നായികയായെത്തിയ പത്മാവത് എന്ന സിനിമക്കെതിരെയും 2017ല്‍ കര്‍ണിസേന അക്രമം നടത്തിയിരുന്നു. സംവിധായകന്‍ സഞ്ഝയ് ലീല ബന്‍സാലിയേയും സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അക്രമിക്കുകയും ചെയ്തിരുന്നു. സിനിമയുടെ രംഗങ്ങള്‍ മാറ്റണമെന്നും പത്മാവത് എന്ന പേര് മാറ്റണമെന്നുമാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്. സെയ്ഫ് അലിഖാന്‍ നായകനായ ചിത്രം താണ്ഡവ് ചില സംഘടനകളുടെ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് ആമസോണ്‍ ചിത്രം റിലീസ് ചെയ്യാതിരിക്കുകയും ചെയ്തിരുന്നു.

English summary
Bajrang Dal violence during Ashram web series shooting; The set is broken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X