കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം-ക്രിസ്ത്യന്‍ ആണ്‍കുട്ടികളോട് ഹിന്ദു പെണ്‍കുട്ടികള്‍ അടുപ്പം കാണിക്കരുതെന്ന് ബജ്‌റംഗ് ദള്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി: മുസ്ലീംക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആണ്‍കുട്ടികളുമായി ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ കൂട്ടുകൂടരുതെന്ന് ബജ്‌റംഗ് ദള്‍. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്ന ലഘുലേഖകള്‍ ബജ്‌റംഗ് ദള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു.

ഇന്ത്യയില്‍ ലൗ ജിഹാദിന് ഇരകളായിട്ടുള്ളത് ഒരുലക്ഷം പെണ്‍കുട്ടികളാണെന്ന് ലഘുലേഖകളില്‍ പറയുന്നു. ഒരു പ്രത്യേക മതവിഭാഗമാണ് ഇതിന് പിന്നിലെന്നും അതിനാല്‍ ഹിന്ദുമതത്തിലെ പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബജ്‌റംഗ്ദളിന്റെ ലഘുലേഖ പറയുന്നു.

bajarang-dal-logo.jpg -Properties

ഒരു പ്രത്യെക മതവിഭാഗത്തിലെ യുവാക്കള്‍ പെണ്‍കുട്ടികളെ ചതിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ പെട്ട് പ്രണയത്തിലാകുന്നു. ഇവരെ പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് സമ്പന്നന്‍മാര്‍ക്ക് വില്‍ക്കുന്നതായും ബജ്‌റംഗദള്‍ ആരോപിക്കുന്നു.

ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണച്ചുമതലയും ഏറ്റെടുത്തിരിക്കുകയാണ് ബജ്‌റംഗ്ദള്‍ ഹിന്ദു കുടുംബങ്ങളിലെ ആണ്‍കുട്ടികളെക്കൊണ്ട് മറ്റ് മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിയ്ക്കണമെന്നും ബജറംഗദള്‍ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Warning students against 'love jihad' in Agra, right-wing Bajrang Dal on Tuesday distributed pamphlets warning school girls to stay away from Muslim and Christian boys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X