കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തെ വിറപ്പിച്ച് ബജറംഗ്ദള്‍ ആയുധ പരിശീലനം; തെളിവുകള്‍ പുറത്ത്, പോലീസ് അന്വേഷണം തുടങ്ങി

Google Oneindia Malayalam News

മുംബൈ: ബിജെപി എംഎല്‍എയുടെ നിയന്ത്രണത്തിലള്ള സ്‌കൂളില്‍ ബജ്‌റംഗദളിന്റെ ആയുധ പരിശീലനം. താനെയിലെ മിറ റോഡിലെ സെവന്‍ ഇലവന്‍ അക്കാദമി സ്‌കൂളിലാണ് പരസ്യമായി തോക്കും വാളുകളും ഉപയോഗിച്ചുള്ള പരിശീലനം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ഡിവൈഎഫ്‌ഐ പോലീസില്‍ പരാതി നല്‍കി. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍.

സംഭവത്തെ കുറിച്ച് നവ്ഗാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാപില്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളും ഡിവൈഎഫ്‌ഐ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആയുധ പരിശീലനത്തില്‍ പങ്കെടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ആയുധ പരിശീലനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. മെയ് 25 മുതല്‍ ജൂണ്‍ ഒന്ന് വരെ നടന്ന പരിശീലനമാണിതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രകാശ് ഗുപ്ത പറയുന്നു. തോക്കുകളില്‍ വെടിയുണ്ടകള്‍ നിറയ്ക്കുന്നതും വെടിയുതിര്‍ക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 ക്യാംപില്‍ കുട്ടികളും

ക്യാംപില്‍ കുട്ടികളും

ആയുധ ക്യാംപില്‍ പങ്കെടുത്തവരില്‍ കുട്ടികളുമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമം നടത്തുന്ന സംഘടനയാണ് ബജ്‌റംഗദള്‍ എന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി അഡ്വ. സഞ്ജയ് പാണ്ഡെ പറഞ്ഞു. സ്‌കൂളിനും ബജ്‌റംഗദളിനുമെതിരെ നടപടി വേണമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു.

 ആദ്യം നടപടിയുണ്ടായില്ല

ആദ്യം നടപടിയുണ്ടായില്ല

ആദ്യം ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. ശക്തമായ നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി അതുല്‍ കുല്‍ക്കര്‍ണി ഉറപ്പു നല്‍കിയെന്നും പാണ്ഡെ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. എംഎല്‍എ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 ലൈസന്‍സ് ഉണ്ടെന്ന് വാദം

ലൈസന്‍സ് ഉണ്ടെന്ന് വാദം

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഓഫീസര്‍ പിന്നീട് പ്രതികരിച്ചു. ബജ്‌റംഗദള്‍ നേതാക്കളുമായി പോലീസ് ബന്ധപ്പെട്ടു. തങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്നായിരുന്നു അവരുടെ മറുപടി. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടെന്ന വാദം വ്യാജമാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കുല്‍ക്കര്‍ണി പറഞ്ഞു.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

English summary
Bajrang Dal Weapon Training in School, Police probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X