കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ്; അറസ്റ്റിലായ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വീതം

  • By Gokul
Google Oneindia Malayalam News

മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദേശീയ മനുഷ്യാവകാശ കോടതിയാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

താനെയിലെ പല്‍ഗാര്‍ സ്വദേശികളായ ഷഹീന്‍ ദാദയും രേണു ശ്രീനിവാസനും ആണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായത്. ബാല്‍താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് മുംബൈ സ്തംഭിപ്പിച്ച ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതാണ് പെണ്‍കുട്ടികള്‍ക്ക് വിനയായത്. ബാല്‍താക്കറെയെ അപമാനിച്ചെന്നു കാട്ടി ശിവസേന നല്‍കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

facebook-1

സംഭവം വന്‍ വിവാദമായതോടെ പെണ്‍കുട്ടികള്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും പെണ്‍കുട്ടികള്‍ക്ക് പിന്തുണയേകി നിരവധിപേര്‍ രംഗത്തെത്തിയതോടെ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയും പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തു.

നിസ്സാര സംഭവത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തത് തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം 50,000 രൂപവീതം നഷ്ടപരിഹാരം പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

English summary
Bal Thackeray Facebook post, Rights panel orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X