കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായകന്‍ സോനു നിഗത്തെ കൊല്ലാന്‍ ബാല്‍ താക്കറെ ശ്രമിച്ചിരുന്നു, വെളിപ്പെടുത്തലുമായി നീലേഷ് റാണ

Google Oneindia Malayalam News

മുംബൈ: ശിവസേന ബിജെപി ബന്ധത്തില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടായേക്കാവുന്ന വെളിപ്പെടുത്തലുമായി മുന്‍ ബിജെപി എംപി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ കൊലയാളിയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഗായകന്‍ സോനു നിഗത്തെ കൊല്ലാനായി നിരവധി കാലം മനസ്സില്‍ പക സൂക്ഷിച്ചയാളായിരുന്നു താക്കറെയെന്നും ബിജെപി നേതാവ് നീലേഷ് റാണ പറഞ്ഞു. നിരവധി തവണ സോനു നിഗത്തെ കൊല്ലാന്‍ അനുയായികളെ അയച്ചിരുന്നു ബാല്‍ താക്കറെ. സോനു നിഗത്തിനും ഇക്കാര്യം അറിയാമായിരുന്നെന്നും റാണ വ്യക്തമാക്കി. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

1

സോനു നിഗവും ബാല്‍ താക്കറെയുടെ കുടുംബവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അതില്‍ രഹസ്യങ്ങളുണ്ട്. ബാല്‍ താക്കറെയും കര്‍ജാത്തിലുള്ള ഫാം ഹൗസില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിജെപിക്കറിയാം. കൂടുതല്‍ പറയാനായി ബിജെപിയെ നിര്‍ബന്ധിക്കരുതെന്ന മുന്നറിയിപ്പും നീലേഷ് റാണ നല്‍കി. മുന്‍ ശിവസേന നേതാവ് ആനന്ദ് ദിഗെ കൊല്ലപ്പെടാന്‍ കാരണം താക്കറെയാണ്. ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്ന രണ്ട് നേതാക്കളെയും അദ്ദേഹം കൊലപ്പെടുത്തിയെന്നും നീലേഷ് റാണ വെളിപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യമായിരുന്നുവെന്നും അദ്ദേഹം കുറപ്പെടുത്തി. അതേസമയം ബിജെപിയുടെ പ്രചാരണ കമ്മിറ്റിയില്‍ അംഗമായ നാരായണ്‍ റാണെയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയും ശിവസേനയും തമ്മില്‍ ഇനി സഖ്യമുണ്ടാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കര്‍ണാടകത്തില്‍ ബിജെപി കളിച്ചത് യുപിയിലെ തന്ത്രം.... സര്‍ക്കാര്‍ വീണാല്‍ രണ്ട് നേട്ടങ്ങള്‍കര്‍ണാടകത്തില്‍ ബിജെപി കളിച്ചത് യുപിയിലെ തന്ത്രം.... സര്‍ക്കാര്‍ വീണാല്‍ രണ്ട് നേട്ടങ്ങള്‍

കര്‍ണാടകത്തില്‍ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു!കര്‍ണാടകത്തില്‍ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു!

English summary
bal thackeray wanted to kill sonu nigam says former bjp mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X