കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാഷ്ട്രീയ സാഹചര്യം മാറിയെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ പൂര്‍ണമായും ശരിയല്ലെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപി സീറ്റുകള്‍ തൂത്തുവാരുമെന്ന സങ്കല്‍പ്പം തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രമേ തീവ്ര ദേശവികാരം വോട്ടായി മാറുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.

പക്ഷേ അപ്പോഴും ഈ രണ്ട് സംസ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറ്റവും അപ്രവചനീയമാണെന്ന് ഉറപ്പാണ്. ജയിക്കുന്നത് ആരാകും എന്നതില്‍ ഉപരി ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം പോലും കിട്ടാത്ത അവസ്ഥയാണുണ്ടാവുക. അതേസമയം ജനകീയ വിഷയങ്ങള്‍ മുങ്ങിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ നേട്ടം ബിജെപിയിലേക്ക് പോകാനുള്ള കുറച്ച് സാധ്യതകള്‍ മാത്രമാണ് നിലവിലുള്ളത്.

ചരിത്രം ഇങ്ങനെ...

ചരിത്രം ഇങ്ങനെ...

1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നായിരുന്നു എല്ലാ പ്രവചനങ്ങളും. തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വിജയം നേടിയപ്പോള്‍ യുപിയില്‍ ബിജെപിക്ക് തോല്‍വിയായിരുന്നു ഫലം. അതേസമയം വാജ്‌പേയുടെ ജനപ്രിയത 9.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

ബാലക്കോട്ട് നേട്ടമാകുമോ?

ബാലക്കോട്ട് നേട്ടമാകുമോ?

ബാലക്കോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നേട്ടമാകുമോ എന്ന് കൃത്യമായി പറയാനാവില്ല. പക്ഷേ മോദിയുടെ ജനപ്രിയത വര്‍ധിക്കുമെന്ന് ഉറപ്പാണ്. അതേസമയം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത് വലിയ നേട്ടമാകും. പക്ഷേ പഞ്ചാബില്‍ ഇത് യാതൊരു നേട്ടവും ഉണ്ടാക്കില്ല. പക്ഷേ ഇത്രയൊക്കെയാണെങ്കില്‍ സാമ്പത്തിക വിഷയങ്ങള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ ഇത് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

സ്വാധീന ഘടകങ്ങള്‍

സ്വാധീന ഘടകങ്ങള്‍

തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നം, റാഫേല്‍ അഴിമതി എന്നിവ തല്‍ക്കാലത്തേക്ക് മുങ്ങിപ്പോയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താനുമായുള്ള കൊമ്പുകോര്‍ക്കല്‍ മോദി അനാവശ്യമായി ഉണ്ടാക്കിയതാണെന്ന വിലയിരുത്തല്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ട്. ഇത് തിരിച്ചടിയാവും. പാകിസ്താന്‍ പ്രധാന വിഷയമായി തിരഞ്ഞെടുപ്പില്‍ എത്തുമെന്ന് ഉറപ്പാണ്. അതേസമയം മുമ്പ് യുദ്ധങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരുപാര്‍ട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

മുമ്പത്തെ ഫലങ്ങള്‍

മുമ്പത്തെ ഫലങ്ങള്‍

1967ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് യുദ്ധങ്ങള്‍ ഇന്ത്യ നടത്തി കഴിഞ്ഞിരുന്നു. 1962ല്‍ ചൈനയുമായും 1965ല്‍ പാകിസ്താനുമായിട്ടായിരുന്നു യുദ്ധം. എന്നിട്ടും കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയുകയാണ് ചെയ്തത്. 1971ല്‍ യുദ്ധം നടന്നെങ്കിലും 1977ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടു. 1999ല്‍ വാജ്‌പേയ് വിജയിച്ചെങ്കിലും ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. യുപിഎയുടെ കാലത്ത് ഭീകരാക്രമണം നടന്നെങ്കിലും ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിച്ചില്ല.

കോണ്‍ഗ്രസിനും സാധ്യത

കോണ്‍ഗ്രസിനും സാധ്യത

കോണ്‍ഗ്രസിന് ഒരു സാധ്യതയും ഇത്തവണ ഇല്ലെന്നത് പ്രവചനത്തിലെ പോരായ്മയാണ്. പ്രധാനമായും ബിജെപി നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളാണ്. നിലവില്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നേടിയെങ്കിലും ഇത്തവണ അതിനുള്ള സാധ്യത വിരളമാണ്. പ്രധാനമായും നേതാക്കളില്ലാത്തതാണ് പ്രതിസന്ധി. ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ബിജെപി അധികാരം പിടിച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ല. യുപി പ്രതിപക്ഷ മഹാസഖ്യമുണ്ട്. ഗോവയില്‍ ഭൂരിപക്ഷം ബിജെപിക്കില്ല. മണിപ്പൂരില്‍ പൗരത്വം ബില്‍ തിരിച്ചടിയാവും.

മുമ്പ് സര്‍ക്കാരുണ്ടാക്കിയത്

മുമ്പ് സര്‍ക്കാരുണ്ടാക്കിയത്

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും വാജ്‌പേയുടെ പ്രതിച്ഛായ കാരണം ടിഡിപി അടക്കമുള്ള കക്ഷികള്‍ എന്‍ഡിഎയിലേക്കെത്തിയിരുന്നു. എന്‍സിപി, ജെഡിയു, സമതാ പാര്‍ട്ടി എന്നിവരുടെ പിന്തുണയും അന്നുണ്ടായിരുന്നു. പക്ഷേ ഇന്ന് മോദിക്ക് ശക്തനായ ഒരു സഖ്യകക്ഷിയില്ല. ജെഡിയു മാത്രമാണ് അത്തരമൊരു കക്ഷി. അതേസമയം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇടിയുകയാണ് ചെയ്തത്. 2017ന് ശേഷം നോര്‍ത്ത് ഈസ്റ്റിന് പുറത്ത് കോണ്‍ഗ്രസാണ് ബിജെപിയേക്കാള്‍ നേട്ടമുണ്ടാക്കിയത്.

പ്രാദേശിക സഖ്യങ്ങള്‍

പ്രാദേശിക സഖ്യങ്ങള്‍

കോണ്‍ഗ്രസ് സഖ്യത്തിലുള്ള പല സംസ്ഥാനങ്ങളിലും ബിജെപിയെ ബാലക്കോട്ട് ആക്രമണം തിരഞ്ഞെടുപ്പില്‍ സഹായിക്കാനുള്ള സാധ്യത കുറവാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 30 സീറ്റ് വരെ ലഭിക്കും. ദില്ലിയില്‍ സഖ്യമുണ്ടായാല്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. ഹരിയാനയില്‍ ലോക്ദളുമായി സഖ്യമുണ്ടായാല്‍ ബിജെപി പ്രതിരോധത്തിലാവും. ബംഗാള്‍, ഒഡീഷ, ബീഹാര്‍, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ണ്ഡ്, ആന്ധ്രപ്രദേശ്, കേരളം, പഞ്ചാബ്, കശ്മീര്‍, എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദേശീയ വിഷയമല്ല. പൊതു വിഷയങ്ങളാണ് ഇപ്പോഴും പ്രധാനം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാണ് ഇത്തവണ ഉണ്ടാവുക. അത് കോണ്‍ഗ്രസിനായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക.

പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യപാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യ

English summary
balakot srike may not help bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X