കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാക്രമണത്തിൽ പ്രതിപക്ഷത്തിനല്ല പ്രധാനമന്ത്രിക്കാണ് സംശയം; റാഫേൽ പരാമർശം ആയുധമാക്കി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ബാലാക്കോട്ട് ആക്രമണത്തെകുറിച്ച് പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിനെതിരെ തന്നെ ആയുധമാക്കി കോൺഗ്രസ്. റാഫേൽ വിമാനത്തിന്റെ വില രാജ്യം മനസിലാക്കിയെന്നും. റാഫേൽ യുദ്ധ വിമാനങ്ങളുണ്ടായിരുന്നെങ്കിൽ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. സ്വാർത്ഥ താൽപര്യങ്ങൾ മൂലം മുൻപും രാഷ്ട്രീയ ഇടപെലുകൾ മൂലം ഇപ്പോഴും റാഫേൽ ഇടപാട് പ്രതിപക്ഷം വൈകിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു.

എന്നാൽ റാഫേൽ യുദ്ധ വിമാനം വൈകാൻ ഒരേയൊരു കാരണം പ്രധാനമന്ത്രിയാണെന്നും 30000 കോടി രൂപ മോഷ്ടിച്ച് മോദി സുഹൃത്തിന് നൽകിയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ റാഫേൽ പരാമർശം അദ്ദേഹത്തിനെതിരെ കോൺഗ്രസ് ആയുധമാക്കുന്നത്.

ggg

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിക്ക് തന്നെ സംശയമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തീവാരി ആരോപിച്ചു. റാഫേൽ യുദ്ധ വിമാനങ്ങളുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിന്റെ അർദ്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. മോദി തന്നെയാണ് മുൻ കരാർ തിരുത്തി ഇടപാട് വൈകിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്താന്റെ എഫ് 16 യുദ്ധവിമാനത്തെ വെടിവെച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ എന്താണ് പ്രധാനമന്ത്രി പ്രതീക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു. പ്രതിപക്ഷമല്ല പ്രധാനമന്ത്രി തന്നെയാണ് വ്യോമാക്രമണത്തെ കുറിച്ച് സംശയം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന അമിത് ഷായുടെ പ്രസ്താവനയേയും മനീഷ് തിവാരി ചോദ്യം ചെയ്തു.

ആൾനാശം ഉണ്ടാക്കാനല്ല ശത്രുരാജ്യത്തിന് ശക്തിതെളിയിച്ച് കൊടുക്കാനായിരുന്നു ആക്രമണം എന്ന കേന്ദ്ര മന്ത്രി എസ്എസ് അലുവാലിയയുടെ പ്രസ്താവന ദുരൂഹമാണെന്നും മനീഷ് തിവാരി ആരോപിച്ചു. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് പുറത്ത് വിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽകർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽ

അതേസമയം ഗുജറാത്തിലെ ജാംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി രാജ്യം നിൽക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, സൈന്യത്തെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും ചോദിച്ചു.

English summary
balakot strike pm modi raise questions not us congress hit back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X