Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പ്രത്യുഷ ആത്മഹത്യ ചെയ്തു, ഞെട്ടിത്തരിച്ച് സിനിമാലോകം!

മുംബൈ: പ്രശസ്ത ഹിന്ദി സീരിയല്‍ നടിയായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. 24 വയസ്സായിരുന്നു. ബാലികാവധു എന്ന ടി വി സീരിയലിലൂടെയാണ് പ്രത്യുഷ ബാനര്‍ജി പ്രശസ്തയായത്. കളേഴ്‌സ് ടി വിയിലാണ് ബാലികാവധു പ്രക്ഷേപണം ചെയ്തിരുന്നത്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രം പ്രത്യുഷയെ ടി വി പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയാക്കി.

മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടില്‍ വെച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രത്യുഷ. ബന്ധുക്കള്‍ ഉടന്‍ തന്നെ പ്രത്യുഷയെ കോകിലാബെന്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രത്യുഷയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നതായാണ് വിവരം. അതിങ്ങനെ...

അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്

അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്

മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്.

സീരിയലില്‍ മാത്രമല്ല

സീരിയലില്‍ മാത്രമല്ല

റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 7, കോമഡി ക്ലാസസ്, ഝലക് ദിഖ്‌ല ഝാ എന്ന ഡാന്‍സ് പ്രോഗ്രാം എന്നിവയിലെല്ലാം പ്രത്യുഷ ബാനര്‍ജി പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ കയ്യടിയും നേടി. വെറും 24 വയസ്സ് മാത്രമേ നടിക്കുണ്ടായിരുന്നുള്ളൂ.

സീരിയല്‍ ജീവിതം

സീരിയല്‍ ജീവിതം

ഹിറ്റ് സീരിയലായ ബാലികാവധു മാത്രമല്ല, പ്യാര്‍ തൂ നേ ക്യാ കിയാ, ഹം ഹേ നാ, നസൂരാല്‍ സിമര്‍ കാ തുടങ്ങിയ ടി വി പരമ്പരകളിലും പ്രത്യുഷ ബാനര്‍ജി അഭിനയിച്ചിട്ടുണ്ട്.

 വിവാദമായിട്ടുണ്ട്

വിവാദമായിട്ടുണ്ട്

പ്രത്യുഷ ബാനര്‍ജിയും കാമുകന്‍ രാഹുല്‍ രാജ് സിംഗും ചേര്‍ന്ന് സംഘടിപ്പിച്ച ആഡംബര പിറന്നാള്‍ പാര്‍ട്ടി മുമ്പ് വിവാദമായിട്ടുണ്ട്

പീഡിപ്പിച്ചെന്ന്

പീഡിപ്പിച്ചെന്ന്

പോലീസുകാര്‍ എന്ന വ്യാജേന 8 പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പ്രത്യുഷ ബാനര്‍ജി നേരത്തെ ഒരു പരാതി നല്‍കിയിരുന്നു

ഞെട്ടിത്തരിച്ച് ബോളിവുഡ്

ഞെട്ടിത്തരിച്ച് ബോളിവുഡ്

പ്രത്യുഷയുടെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. എത്രമാത്രം സമ്മര്‍ദ്ദത്തിന് അടിപ്പെട്ടായിരിക്കണം പ്രത്യുഷ ജീവനൊടുക്കിയത് എന്നാണ് ബോളിവുഡ് നിര്‍മാതാവായ തനൂജ് ഗാര്‍ഗ് ട്വീറ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+