Get Updates
Get notified of breaking news, exclusive insights, and must-see stories!

റോ‍ഡ് ഷോയ്ക്കിടെ ബലൂണ്‍ പൊട്ടിത്തെറിച്ചു!! രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ജബൽപൂർ: കോൺഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലൂൺ പൊട്ടിത്തറിച്ചുണ്ടായ അപകടത്തിൽ നിന്നും രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപെട്ടു. മധ്യപ്രദേശിലെ ജബൽപൂരിൽ കോൺഗ്രസിന്റെ റോഡ് ഷോയ്ക്കിടെ അലങ്കാരത്തിനായി വെച്ച ബലൂണുകൾക്ക് തീ പിടിക്കുകയായിരുന്നു.

rahulbaloon-1538913176.jpg

പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തിൽ വരുമ്പോൾ രാഹുലിനെ ആരതി ഉഴിയാനായി വെച്ചിരുന്ന തട്ടിൽ നിന്നും ബലൂണിലേക്ക് തീ പടരുകയായിരുന്നു.ബലൂണുകൾക്ക് തീ പിടിച്ചതോടെ അത് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കകയും തീ ഉയരുകയും ചെയ്തു എന്നാൽ രാഹുൽ സഞ്ചരിച്ച വാഹനം ഇവിടെ നിന്നും ഏതാനം അകലെയായതിനാൽ വന്‍ അപകടം ഒഴിവായി. പിന്നീട് സുരക്ഷാ സേന ഇവിടെ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തി. സംഭവത്തിൽ ആർക്കും പരുക്കില്ല.

നര്‍മ്മദാ നദി തീരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലൂടെ കടന്ന് എട്ടു കിലോമീറ്റർ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാഹുല്‍ഗാന്ധിക്ക് ഒപ്പം റോഡ്ഷോയില്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിനാളുകളാണ് റോഡ് ഷോയിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+