കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക വിദ്യാഭ്യാസം; കാപ്പിയും നിരോധിക്കുമോ?

Google Oneindia Malayalam News

ദില്ലി: ആര്‍ഷ ഭാരത സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന് പറഞ്ഞ് ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അതേ കാരണത്താല്‍ നാട്ടില്‍ നിന്നും കാപ്പി നിരോധിക്കുമോ. ഉരുളക്കിഴങ്ങ്, വാഴപ്പഴം, പാവാട, പാന്റ്, ജാക്കറ്റ്, ടൈ ഇവയെല്ലാം നിരോധിക്കുമോ. ഇതൊന്നും ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഉണ്ടായിരുന്നില്ലല്ലോ. ചോദ്യം ഉയരുന്നത് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ്.

ട്വിറ്റര്‍ മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പുറത്തും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനനെതിരെ പ്രതിഷേധം പരക്കുന്നുണ്ട്. ഗര്‍ഭ നിരോധന ഉറയല്ല, എയ്ഡ്‌സിനെ തടയാന്‍ ആര്‍ഷഭാരതം അനുശാസിക്കുന്ന വിധം ഭാര്യ ഭര്‍തൃ ബന്ധത്തിലെ പാവനതയാണ് വേണ്ടതെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് പറഞ്ഞ് മന്ത്രി വെട്ടിലായിരിക്കുന്നത്.

harsh-vardhan

സെക്‌സ് എജുക്കേഷനല്ല, ഇന്ത്യയ്ക്ക് സെക്‌സ് മാത്രം മതി എന്നാണ് ഓണ്‍ലൈനില്‍ മന്ത്രിക്കെതിരെ ഉയരുന്ന പരിഹാസം. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നത് എങ്ങാനും വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. യോഗ നിര്‍ബന്ധമാക്കുകയാണ് എന്ന ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവനയെയും ആളുകള്‍ വെറുതെ വിട്ടിട്ടില്ല - ഇതിനോട് അനുകൂലിക്കുന്നവര്‍ രണ്ട് കാലും പൊക്കിക്കാണിക്കൂ എന്നാണ് ഒരു പോസ്റ്റ്.

ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയാണ് യുവാക്കള്‍ ബി ജെ പിയെ ഇത്തവണ പിന്തുണച്ചത്. അല്ലാതെ കാലഹരണപ്പെട്ട ആശയങ്ങള്‍ തലയില്‍ കെട്ടിവെക്കാനല്ല - എഴുത്തുകാരനായ ചേതന്‍ ഭഗത് ട്വിറ്ററില്‍ എഴുതി. സമാനമായ വാക്കുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും അല്ലാതെയും യുവാക്കളില്‍ നിന്നും ഉയരുന്നത്.

English summary
Why don't you ban Coffee, it is also not Indian Culture - Angry reactions to Harsh Vardhan's proposal to ban sex education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X