യുപിയില്‍ അടുത്ത വെടിപൊട്ടിച്ച് യോഗി ആദിത്യനാഥ്...!! ഇനി സമരത്തിനും നിരോധനം..!!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഏറ്റവും വേഗത്തില്‍ നടപ്പാക്കുന്നത് നിരോധനങ്ങളാണ്. ബീഫ് ഉള്‍പ്പെടെ ഉള്ള എല്ലാ മാംസഭക്ഷണങ്ങള്‍ക്കും നിരോധനം വന്നു കഴിഞ്ഞു. ഇപ്പോഴിതാ സമരങ്ങളും ഉത്തര്‍പ്രദേശില്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും അധ്യാപകരുടേയും ജീവനക്കാരുടേയും സമരം യോഗി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
Read Also: മനോരമയുടെ മീഡിയാ സാഡിസം..!! ആഷിഖ് അബുവിന്റെ പോസ്റ്റിന് താഴെ പത്രമുത്തശ്ശിക്ക് പൊങ്കാല..!!

എസ്മ അഥവാ അവശ്യ സേവന നിയമപ്രകാരമാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ജൂണ്‍ മുപ്പത് വരെ നിരോധനം തുടരും. സമരം ചെയ്യുന്നവരെ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഈ നിയമപ്രകാരം സാധിക്കും. ഭരണഘടനയുടെ ലംഘനമെന്ന കുറ്റമായിരിക്കും കേസ് എടുക്കുന്നതിനുള്ള അടിസ്ഥാനം.
Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

സംസ്ഥാനത്തെ കോളേജുകളിലേയും യൂണിവേഴ്‌സിറ്റികളിലേയും സമരങ്ങള്‍ പൊതുതാല്‍പര്യ പ്രകാരം മൂന്ന് മാസത്തേക്ക് നിരോധിച്ചിരിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. എസ്മ പ്രകാരം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സമരങ്ങള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനം യുപിയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications