കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാന്‍ മൂലം മാറ്റമുണ്ടാകുമെന്ന് കരുതുന്ന വിഡ്ഢികളെ ബാന്‍ ചെയ്യണം,താരങ്ങള്‍ പ്രതികരിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ പരാതിയും പ്രതിഷേധവും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുവരികയാണ്. യുവാക്കള്‍ക്ക് മാത്രമല്ല യുവതികള്‍ക്കും ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. മിക്ക താരങ്ങളും ഇതിനോടകം ഇതിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി കഴിഞ്ഞു.

ട്വിറ്ററിലൂടെ അഭിപ്രായങ്ങള്‍ എഴുതി പുലിവാലുപിടിക്കുന്ന ബോളിവുഡ് താരങ്ങള്‍ തന്നെയാണ് ഇതിലും മുന്നില്‍ എത്തിയിരിക്കുന്നത്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ അശ്ലീലം കാണുന്നവരോട് അതു കാണരുതെന്ന് പറയുന്നത് എന്തു വിഡ്ഢിത്തരമാണെന്നാണ് ചില താരങ്ങള്‍ ചോദിക്കുന്നത്.

സോനം കപൂറിന്റെ ട്വീറ്റ്

സോനം കപൂറിന്റെ ട്വീറ്റ്

ബോളിവുഡ് നടി സോനം കപൂറും എതിര്‍പ്പുമായി രംഗത്തുവന്നു. ഇന്ത്യന്‍ മനസ്ഥിതിക്ക് ബന്‍ മൂലം മാറ്റമുണ്ടാകുമെന്ന് കരുതുന്ന വിഡ്ഢികളെ ബാന്‍ ചെയ്യണം എന്നാണ് സോനം ട്വിറ്ററഇല്‍ കുറിച്ചത്.

ചേതന്‍ ഭഗതിന്റെ ട്വീറ്റ്

പോണ്‍ അല്ല ബാന്‍ ചെയ്യേണ്ടത്. പുരുഷന്‍മാരുടെ വായിനോട്ടം, അശ്ലീല നോട്ടം, തോണ്ടല്‍, പീഡനം, കളിയാക്കല്‍, അപമാനിക്കല്‍ എന്നിവയാണ് നിരോധിക്കേണ്ടതെന്നാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ചേതന്‍ ഭഗത് പറയുന്നത്.

ഒരാളുടെ സ്വാതന്ത്ര്യം

ഒരാളുടെ സ്വാതന്ത്ര്യം

ഒരാളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും ചേതന്‍ ട്വീറ്റ് ചെയ്യുന്നു. ഇത് അപ്രായോഗികമാണ്, ഇതൊരു രാഷ്ട്രീയപരമായ തീരുമാനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉദയ് ചോപ്ര

ബോളിവുഡ് താരം ഉദയ്‌ചോപ്രയ്ക്ക് പറയാനുള്ളത് ഇങ്ങനെ. അടുത്തതായി എന്ത് നിരോധിക്കാനാണ് ആഗ്രഹിക്കുന്നത് ? എനിക്കറിയാം എന്തെങ്കിലും എല്ലാവര്‍ക്കും പറയാന്‍ കാണും. ഹാഷ് ടാഗിനൊപ്പം എല്ലാവരും മറുപടി തരൂ..എന്നാണ് താരം പറയുന്നത്.

സോയ അക്തര്‍

സോയ അക്തര്‍

പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം അസംബന്ധമാണെന്നാണ് സംവിധായിക സോയ അക്തറിന്റെ അഭിപ്രായം.

English summary
The government's porn ban has elicited equal measure surprise and ridicule on the social media. Celebs voiced their opinion on the recent decision and called it 'impractical', 'illegal' and 'impossible'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X