ഡോക്ടര്‍മാരുടെ വെള്ളക്കുപ്പായം അണുബാധയ്ക്കു കാരണമാകുന്നു
മംഗലാപുരം : ഡോക്ടര്‍മാരുടെ വെള്ളക്കുപ്പായം അണുബാധയ്ക്കു കാരണമാകുമെന്ന് പഠനം. ഇന്ത്യയിലെ ഡോക്ടര്‍മാരും വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും വെള്ള കോട്ട് ധരിക്കുന്നതു നിര്‍ത്തണമെന്ന് പ്രശസ്തമായ വൈദ്യശാസ്ത്ര ജേണല്‍ ദ ബിഎംജെ.
മംഗലാപുരം യെനപോയ മെഡിക്കല്‍ കോളജില്‍നിന്നുള്ള ഡോ. എഡ്മണ്ട് ഫെര്‍ണാണ്ടസിന്റെ പഠനമാണ് ദ ബിഎംജെ പ്രസിദ്ധീകരിച്ചത്.പണ്ടു മുതല്‍ ഡോക്ടര്‍മാരുടെ വേഷം ഫുള്‍കൈവെള്ള കോട്ട് ആണെങ്കിലും ആശുപത്രികളിലെ അണുബാധയ്ക്കു മുഖ്യകാരണം ഇതാണത്രെ വെള്ള കോട്ടുകള്‍ അണുബാധ പരത്തുന്നതിന് ഒട്ടേറെ തെളിവുകളുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.

വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ കോളജില്‍നിന്നോ ആശുപത്രിക്കു പുറത്തുനിന്നോ വെള്ളക്കുപ്പായം ധരിച്ച് എത്തുകയാണ് പതിവ്. കോട്ട് പലപ്പോഴും കസേരയിലോ മേശപ്പുറത്തോ ഇടനാഴികളിലോ അഴിച്ചുവയ്ക്കുന്നു ഇവിടെ നിന്നെല്ലാം രോഗണുക്കള്‍ വെള്ളക്കുപ്പായത്തില്‍ കടന്നുകൂടുകയും അവ അണുബാധയ്ക്ക് കാരണമാവും എന്നാണ് പഠനം പറയുന്നത്.
വെള്ളക്കുപ്പായം ഡോക്ടര്‍മാരുടെ പരമ്പരാഗത വസ്ത്രമാണെന്നും അന്തസ്സിന്റെ പ്രതീകമാണെന്നുമാണ് പറയുന്നത് എന്നാല്‍, ഇവയെല്ലാം കേവലം പ്രതീകാത്മകമാണെന്നും വെള്ള ധരിച്ചതുകൊണ്ടു മാത്രം പ്രഫഷണലിസം ഉണ്ടാകില്ലെന്നും ഡോ. ഫെര്‍ണാണ്ടസ് പറഞ്ഞു. നല്ലൊരു വസ്ത്രധാരണവും മുഖത്തൊരു പുഞ്ചിരിയുമാണു പ്രധാനമെന്നും ഡോ. ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications