കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം: എയർ ബബിൾ കരാർ തുടരും

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഒക്ടോബർ 30 വരെയാണ് നീട്ടിയിട്ടുള്ളത്. നേരത്തെ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്തംബർ 30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും യാത്രാ വിലക്ക് നീട്ടിയിട്ടുള്ളത്. ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുഎസ്, ജർമ്മനി, ദുബായ്, യുകെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം സർക്കാർ സ്ഥാപിച്ച എയർബബിളിന് കീഴിൽ സർക്കാർ വിമാന സർവീസുകൾ തുടരുകയും ചെയ്യും. ഇനി കൂടുതൽ ഉഭയകക്ഷി എയർ ബബിളുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി, എംഎല്‍എ, പഞ്ചാബില്‍ കൂട്ടരാജി, സിദ്ദുവിന്റെ സ്‌ട്രൈക്കില്‍ സ്റ്റമ്പ് തെറിച്ച് കോണ്‍ഗ്രസ്മന്ത്രി, എംഎല്‍എ, പഞ്ചാബില്‍ കൂട്ടരാജി, സിദ്ദുവിന്റെ സ്‌ട്രൈക്കില്‍ സ്റ്റമ്പ് തെറിച്ച് കോണ്‍ഗ്രസ്

കോവിഡിന്റെ ആദ്യ തരംഗം ശമിച്ചതിനുശേഷം നിരവധി ലോകരാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്നുനൽകിയിരുന്നു. ദുബായ്, മാലിദ്വീപ്, സീഷെൽസ് എന്നീ അതിർത്തികൾ തുറന്നു. എന്നാൽ ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായതോടെ മിക്കവാറും എല്ലാ രാജ്യങ്ങളും ഇന്ത്യയെ റെഡ് ലിസ്റ്റിൽപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ, ഇന്ത്യയിലെ രോഗവ്യാപനത്തിൽ കുറവ് വന്നതോടെ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റ് വിസയുള്ളവരെ അന്താരാഷ്ട്ര യാത്രക്കാരെ പല രാജ്യങ്ങളും അനുവദിക്കുന്നുണ്ട്.

photo-2021-07

കെനിയ ടൂറിസം ബോർഡ് ടൂറിസ്റ്റ് വിസയിലെ ഇന്ത്യൻ യാത്രക്കാർക്കായി ആഫ്രിക്കൻ രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കാരണം കെനിയ ഈ വർഷം മേയിലാണ് അതിർത്തികൾ അടച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ താൽക്കാലിക നിരോധനം ഒരു ഹ്രസ്വകാല സസ്പെൻഷന് ശേഷം പിൻവലിച്ചതായി കെടിബി പ്രസ്താവനയിൽ പറഞ്ഞു. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുറഞ്ഞ താമസ കാലയളവില്ലാതെ, ലോകമെമ്പാടുമുള്ള സഞ്ചാരികളെ ദ്വീപ് രാജ്യത്തിലേക്ക് പ്രവേശിക്കാൻ ശ്രീലങ്ക ഒരു വലിയ നടപടി സ്വീകരിച്ചിട്ടുണ്ട്. ദീർഘകാലമായി കാത്തിരുന്ന കാത്തിരിപ്പിനുശേഷം രാജ്യം അതിർത്തികൾ വീണ്ടും തുറക്കുമ്പോൾ ഓൺ-അറൈവൽ ടെസ്റ്റിന് ശേഷം പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത അന്താരാഷ്ട്ര ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ശ്രീലങ്കയ്ക്ക് ചുറ്റും സ്വതന്ത്രമായി സഞ്ചരിക്കാം. ശുപാർശ ചെയ്യപ്പെടുന്ന വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ഇന്ത്യക്കാരെ മാത്രമേ പരിഗണിക്കുകയുള്ളൂ (അവരുടെ അവസാന വാക്സിനേഷൻ കഴിഞ്ഞ് 2 ആഴ്ചകൾക്ക് ശേഷം), കുറഞ്ഞ താമസ കാലയളവ് ആവശ്യമില്ല.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 12 മുതൽ പ്രവേശനത്തിനുള്ള അനുമതി നൽകിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്സിനായിരിക്കണമെന്നാണ് നിർബന്ധം. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സെപ്റ്റംബർ 12 മുതൽ യുഎഇയിലേക്ക് പറക്കാൻ അനുമതി നൽകി.

ദുബായ്, ഒക്ടോബർ മുതൽ, കോവിഡ് മൂലം ഒരു വർഷോളം മാറ്റിവെച്ച ഗൾഫ് എക്‌സ്‌പോ 2020 ഒക്ടോബർ 1 ന് ആരംഭിക്കാനിരിക്കെയാണ് യുഎഇ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. മൗറീഷ്യസ് അന്താരാഷ്ട്ര യാത്രക്കാർക്കായി 2021 ജൂലൈ 15 മുതൽ ഘട്ടം ഘട്ടമായി അതിർത്തികൾ തുറന്നു നൽകിയിട്ടുണ്ട്. ആദ്യഘട്ടം, 2021 ജൂലൈ 15 മുതൽ 30 സെപ്റ്റംബർ 30 വരെ, വാക്സിനേഷൻ ചെയ്ത യാത്രക്കാർക്ക് ദ്വീപിലെ ഒരു അവധിക്കാല റിസോർട്ട് താമസിക്കാനും സാധിക്കും.

ഒറ്റ ദിവസം 5 പേരുടെ രാജി; ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്‍, പിന്നിലാര്?ഒറ്റ ദിവസം 5 പേരുടെ രാജി; ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്‍, പിന്നിലാര്?

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
Ban on International Flights Extended Till October 31, Air Bubble Pacts will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X