കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ടിക് ടോക് കാലം; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി!

Google Oneindia Malayalam News

Recommended Video

cmsvideo
TIK TOK നിരോധനം നീക്കി

ചെന്നൈ: ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും .

<strong>'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ</strong>'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ

സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാമ് ടിക്ടോക്കിന് പൂട്ടിട്ടത്. ചൈനീസ് ഇന്‍റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്‍റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.

Tik Tok


ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി. ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചത്.

ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും മദ്രാസ് കോടതി നിരീക്ഷിച്ചിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്ന് 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.

ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അ‍ഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു.

English summary
Ban On TikTok Video App Lifted By Madras High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X