കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക ഭീകരാക്രമണം: ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങളുടെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച രാജ്യത്ത് നടന്ന ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പ്രാദേശിക സെല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇന്നലെ ഇറക്കിയത്.

<strong>വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ</strong>വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ

'ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗം പ്രമേയം അവതരിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. ഇതൊരു പരമ്പരാഗത മുസ്ലീം വസ്ത്രമല്ലെന്ന് എം.പി അഷു മാരസിംഗി പറഞ്ഞു.

Burka

മുസ്ലീം പുരോഹിതരുടെ മറ്റൊരു സംഘടനയായ സിലോണ്‍ ജമ്മീയത്തുള്‍ ഉലമ (എസിജെയു) എന്ന സംഘടനയും മുഖം മറക്കുന്ന നിഖാബ് ഒഴിവാക്കണമെന്നനും ദേശീയ സുരക്ഷ നിലനിര്‍ത്താന്‍ സേനയ്ക്ക് തടസ്സമാകരുതെന്നും സ്ത്രീകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം പ്രധാനമന്ത്രി റനില്‍ ബിക്രം സിംഗേ നിരോധന ഉത്തരവ് തള്ളാന്‍ ഇടയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ന് പുറത്തു വിട്ട പ്രസ്താവനയില്‍ അദ്ദേഹം തള്ളിക്കളഞ്ഞു.ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതോടൊപ്പം സംശയത്തെ തുടര്‍ന്ന് ഒരു വീട്ടില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ 6 കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി.

English summary
Ban on wearing burka in Sri Lanka after Easter bomb blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X