കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്കൃതം പഠിപ്പിക്കാൻ മുസ്ലീം അധ്യാപകൻ; ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം കത്തുന്നു!!

Google Oneindia Malayalam News

വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സംസ്കൃത വിഭാഗത്തിൽ മുസ്ലീം അധ്യാപകനെ നിയമിച്ചതിൽ പ്രതിഷേധം രൂക്ഷം. പ്രതിഷേധ സൂചകമായി സംസ്‌കൃത പഠന വിഭാഗമായ സംസ്‌കൃത് വിദ്യാന്‍ ധര്‍മ് വിഞ്ജ്യാനിലെ [എസ്വിഡിവി] വിദ്യാർത്ഥികള്‍ ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി. അധ്യാപകനെ പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!

സര്‍വ്വകലാശാലയുടെ സ്ഥാപകനായ പണ്ഡിത് മദന്‍ മോഹന്‍ മല്‍വിയ സംസ്‌കൃത പഠന വിഭാഗത്തെ സര്‍വ്വകലാശാലയുടെ ഹൃദയമായാണ് കണ്ടത്.ഈ പഠനവിഭാഗം മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വിശകലനങ്ങള്‍ക്കുള്ളതും സനാതന ഹിന്ദു ധര്‍മ്മവും ഹിന്ദു മത വകഭേദങ്ങളായ ആര്യ സമാജ്, ബുദ്ധമതം, സിഖ്, ജൈന മതങ്ങളുമായി ബന്ധപ്പെട്ടതുമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Banaras Hindu University

ഇക്കാര്യങ്ങളെല്ലാം അറിയഞ്ഞിട്ടും ഒരരു മതസ്ഥനെ ഈ തസ്തികയിലേക്ക് നിയമിച്ചത് ഗൂഢാലോചനയുടെ ബാഗമാണെന്നും വിദ്യാർത്ഥികൾ പറയുന്നു. സംസ്‌കൃത പഠന വിഭാഗത്തിലെ സാഹിത്യ പഠനശാഖയിലാണ് അധ്യാപകനെ നിയമിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് നിയമനം എന്നും എത്രയും പെട്ടന്ന് അധ്യാപകനെ പിന്‍വലിക്കണമെന്നും വിദ്യാർ‌ത്ഥികൾ ആവശ്യപ്പെടുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചും അധ്യാപകന്റെ അക്കാദമിക് യോഗ്യതകളും പരിഗണിച്ചുമാണ് നിയമനം നടത്തിയതെന്നാണ് സർവ്വകലാശാല അധികൃതരുടെ വാദം.

English summary
Banaras Hindu University students protest over Muslim professor’s appointment in Sanskrit department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X