കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദിപൂര്‍ രാത്രിയാത്ര; ബദല്‍ പാത നിര്‍ദേശിക്കാന്‍ സുപ്രീംകോടതി, കേന്ദ്രത്തിന് നാലാഴ്ച സമയം

Google Oneindia Malayalam News

ദില്ലി: ബന്ദിപൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചതിന് ബദലായി പുതിയ പാത സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാലാഴ്ച്ചക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ബന്ദിപൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിന് വേണ്ടിയാണിത്.

Bandipur

ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. റോഡ് ഗതാഗതം, പരിസ്ഥിതി-വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളോടാണ് പ്രതികരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

ആഗസ്റ്റ് ഏഴിന് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചപ്പോള്‍, ബന്ദിപൂര്‍ വഴിയുള്ള രാത്രി യാത്രാ നിരോധനം തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബദല്‍മാര്‍ഗം പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ച സമയം അനുവദിച്ചത്.

ചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണംചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണം

ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധിക്കണമെന്ന നിലപാടാണ് കര്‍ണാടകത്തിനും തമിഴ്‌നാടിനും. എന്നാല്‍ കേരളം ഇതിനെ എതിര്‍ക്കുന്നു. കേരളത്തിന്റെ വ്യാപാരത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വാദം. ബദല്‍പാത 75 കോടി രൂപ ചെലവില്‍ നിര്‍മിക്കുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. മൈസൂരു വഴി പുതിയ പാത നിര്‍മിക്കുന്നുവെന്നാണ് കര്‍ണാടക പറയുന്നത്.

English summary
Bandipur Tiger Reserve: SC Gives Centre Four Weeks for Alternative Proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X