കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?

  • By Desk
Google Oneindia Malayalam News

മുംബൈ: ലോക്ക് ഡൗണ്‍ ലംഘിച്ച് ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഇതുസംബന്ധിച്ച് സൂചന നല്‍കി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ പ്രചാരണം നടത്തിയത് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Congress smells political conspiracy behind migrants’ rush at Bandra | Oneindia Malayalam

ഇതേ തുടര്‍ന്നുണ്ടായ ആശങ്കയാണ് ആളുകള്‍ കൂട്ടത്തോടെ യാത്രയ്ക്ക് വേണ്ടി റെയില്‍വെ സ്‌റ്റേഷനിലേക്ക് എത്താന്‍ കാരണം. മാത്രമല്ല, റെയില്‍വെ ബുക്കിങ് ആരംഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. വിവാദത്തില്‍ റെയില്‍വെയുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഒരുപക്ഷേ വന്‍ ഗൂഢാലോചനയാണ് പുറത്തുവരുന്നതെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍

മഹാരാഷ്ട്രയില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മന്ത്രി അശോക് ചവാന്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നത് ഇതിന്റെ ഭാഗമാണ്. ഇതാണ് കുടിയേറ്റ തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചു

സോഷ്യല്‍ മീഡിയ ഉപയോഗിച്ചു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയ വ്യക്തിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ ഇളക്കി വിടാന്‍ ചിലര്‍ ശ്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ഇതാണ് ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താന്‍ കാരണമെന്നും സംശയിക്കപ്പെടുന്നു.

ചൊവ്വാഴ്ച വൈകീട്ട്

ചൊവ്വാഴ്ച വൈകീട്ട്

ചൊവ്വാഴ്ച വൈകീട്ടാണ് ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലേക്ക് നൂറുകണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്താന്‍ ശ്രമം നടന്നു. കുടിയേറ്റക്കാര്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടക്കുകയും ചെയ്തു. ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ചവാന്‍ പറഞ്ഞു.

ഒഴിവായത് വന്‍ ദുരന്തം

ഒഴിവായത് വന്‍ ദുരന്തം

അശോക് ചവാനും റവന്യൂ മന്ത്രിയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനുമായ ബാലാസാഹിബ് തൊറാട്ടുമാണ് വീഡിയോ വഴി വാര്‍ത്താസമ്മേളനം നടത്തിയത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയാണ് ചവാന്‍. പോലീസ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലായിരുന്നുവെങ്കില്‍ ഒട്ടേറെ പേരുടെ മരണത്തിന് ബാന്ദ്ര സാക്ഷിയാകുമെന്നും ചവാന്‍ പറഞ്ഞു.

റെയില്‍വെ ഒരു കത്ത് പുറത്തിറക്കി

റെയില്‍വെ ഒരു കത്ത് പുറത്തിറക്കി

സൗത്ത് സെന്‍ട്രല്‍ റെയില്‍വെ ഒരു കത്ത് പുറത്തിറക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുവെന്നാണ് കത്തിലുള്ളത്. ഇതും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ചവാന്‍ പറഞ്ഞു.

പ്രത്യേക സൗകര്യമൊരുക്കി

പ്രത്യേക സൗകര്യമൊരുക്കി

സിക്കന്തറാബാദിലെ ചീഫ് കൊമേഷ്യല്‍ മാനേജറുടെ ഓഫീസാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് കത്ത് പുറത്തുവിട്ടത്. ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. റെയില്‍വെ തങ്ങള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയെന്ന് തൊഴിലാളികള്‍ കരുതുകയും ചെയ്തു.

കടുത്ത വീഴ്ച

കടുത്ത വീഴ്ച

റെയില്‍വെയുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് മന്ത്രി ചവാന്‍ കുറ്റപ്പെടുത്തി. ഇതാണ് ബാന്ദ്രയില്‍ സംഭവിച്ചത്. ആരുടെയും തലയില്‍ വച്ചുകെട്ടാനില്ല. എന്നാല്‍ ചില വസ്തുതകള്‍ വെളിപ്പെടുത്തണം എന്ന് തോന്നി. ഇതിനാലാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും മന്ത്രി ചവാന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ബുക്കിങ് നടത്തി

ഓണ്‍ലൈന്‍ ബുക്കിങ് നടത്തി

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വരെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിരുന്നുവെന്ന് മന്ത്രി തൊറാട്ട് പറഞ്ഞു. എല്ലാ തീവണ്ടികളും റദ്ദാക്കിയെന്ന അറിയിപ്പ് വരുന്നത് വരെ ബുക്കിങ് തുടര്‍ന്നു. ഇതാണ് പ്രശ്‌നത്തിന് കാരണം. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് മേല്‍ കെട്ടിവയ്‌ക്കേണ്ട. എല്ലാ സമുദായത്തില്‍പ്പെട്ടവരും കുടിയേറ്റ തൊഴിലാളികളില്‍ ഉണ്ട് എന്നും മന്ത്രി തൊറാട്ട് പറഞ്ഞു.

പ്രിയങ്ക ഗാന്ധി പറയുന്നു

പ്രിയങ്ക ഗാന്ധി പറയുന്നു

രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ റെയില്‍വെക്ക് മുഖ്യപങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടുപോയ തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ചോദ്യം

കോണ്‍ഗ്രസിന്റെ ചോദ്യം

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തതയില്ലാതെ ബുക്കിങ് നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണം. കുടിയേറ്റ തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തി എന്തിനാണ് റെയില്‍വെ സര്‍വീസ് അവസാനിപ്പിച്ചത് എന്നും അഹമ്മദ് പട്ടേല്‍ ചോദിച്ചു.

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്

English summary
Bandra Incident: Congress says political conspiracy behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X