കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് പിന്നാലെ മാതൃക പ്രഖ്യാപനങ്ങളുമായി ബംഗാളും,7.85കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ജനത കര്‍ഫ്യൂ ആചരിക്കുകയാണ് ഇന്ത്യ. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ആഹ്വാനം ചെയ്തത്. ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടണ്ടി വരുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. രോഗം വ്യാപകമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നത് പോലുള്ള രീതി തന്നെയാണ് ഇന്ത്യയിലും കാണുന്നത്. ആദ്യ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അസുഖങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ പിന്നീട് അതിവേഗം വ്യാപനം തുടങ്ങി. ഏറ്റവും ഒടുവില്‍ രണ്ട് ദിവസത്തിനകം രോഗികളുടെ എണ്ണം ഇരട്ടിയായി.

mamata banarji

എന്നാല്‍ ഇതിനിടെ ജനങ്ങള്‍ ഉപകാരമാരുന്ന ചില പ്രഖ്യാനങ്ങള്‍ നടത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ 7.85 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാണ് സര്ക്കാരിന്റെ തീരുമാനം. ഒരുമാസത്തേക്ക് അഞ്ച് കിലോ വീതം അരിയും ഗോതമ്പും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊറോണ കാരണം തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്. അരിക്ക് 2 രൂപയിലും ഗോതമ്പിന് 3 രൂപയിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പാവപ്പെട്ടവര്‍ക്ക് ഇങ്ങനെ സെപ്റ്റംബര്‍ വരെ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൊറോണ കാരണം സാമ്പത്തിക രംഗം തകര്‍ന്ന അവസ്ഥയാണ് ഇപ്പോള്‍. നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ി പറഞ്ഞു. സംസ്ഥാനത്ത് പൂര്‍ണമായും അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ മുന്‍കരുതല്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും 800ഓളം ബെഡുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മമത കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് കോറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി ഈ മാസം നല്‍കും. (1320 കോടി).

സംസ്ഥാനത്ത് 50 ലക്ഷത്തില്‍പ്പരം ആളുകള്‍ള്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ പെന്‍ഷന്‍ ഇല്ലാത്ത ബിപിഎല്‍ - അന്ത്യോദയ വിഭാഗത്തില്‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍, 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

English summary
Bangal CM Mamata Banarji Announce Free Ration For 7.85 Crore People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X