ബാംഗ്ലൂര്‍ ബിജെപി ഓഫിസ് സ്‌ഫോടനം,3 പേര്‍ പിടിയില്‍
ബാംഗ്ലൂര്‍: ബിജെപി ഓഫിസിനു സമീപം സ്‌ഫോടനം നടത്തിയ കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫക്രുദിന്‍, പന്ന ബിസ്മില്‍, ബിലാല്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ രണ്ട് രാഷ്ട്രീയ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് തിരയുന്ന പ്രതിയാണ് ഫക്രുദ്ദീന്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബാംഗ്ലൂര്‍ മല്ലേശ്വരത്തുള്ള ബിജെപി ഓഫിസിനു മുന്നില്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ 16 പേര്‍ പരിക്കേറ്റിരുന്നു.
കുറഞ്ഞ പ്രഹരശേഷിയുള്ള ബോംബായതിനാലായിരുന്നു ആളപായം ഉണ്ടാകാതിരുന്നത്. സ്‌ഫോടനത്തില്‍ ഒരു പോലിസ് വാഹനത്തിന് സാരമായ കേട് സംഭവിച്ചിരുന്നു.












Click it and Unblock the Notifications