കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ സ്‌ഫോടനം, ഒരു മരണം

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നഗരത്തിലുണ്ടായ ശക്തി കുറഞ്ഞ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു ഏറെ തിരക്കുള്ള ചര്‍ച്ച് സ്ട്രീറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഭവാനി(38) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്. ബാംഗ്ലൂരില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു കാര്‍ത്തികി(21)നെ പരിക്കുകളോടെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് ബാംഗ്ലൂര്‍ പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തികുറഞ്ഞ സ്‌ഫോടനമാണിത്. ഐഇഡി ഉപയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല-കമ്മീഷണര്‍ എന്‍എന്‍ റെഡ്ഡി അറിയിച്ചു.

Bengaluru Church Street Blast

റിമോട്ട് ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചിട്ടുള്ളത്. പ്രദേശത്ത് പോലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ അലങ്കോലമാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ഇതിനു മുമ്പ് ഇത്തരത്തില്‍ ശക്തി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടത്തിയ ചരിത്രമുണ്ടെന്ന് അവര്‍ പറയുന്നു.

English summary
A blast has occurred at the crowded Church Street area of Bangalore just a while ago. The nature of the blast is not yet known but a couple of people are injured in the explosion
Read in English: IED blast in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X