ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് ഇനി എന്‍ഐഎയുടെ മേല്‍നോട്ടത്തില്‍
ബെംഗലൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു. സ്‌ഫോടന കേസിന്റെ തുടര്‍ വിചാരണ ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കോടതിയിലേയ്ക്ക് മാറ്റിയത്. കേസ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞിരുന്നു. നിലവില്‍ ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് പ്രകാരമുള്ള കേസ് ആയതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറിയത്. കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് പുതിയ നടപടി. അബ്ദുള്‍ നാസര്‍ മദനി ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിന്റെ വിചാരണ നാലു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നേരത്തെ വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെയാണ് കേസ് ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒമ്പതു വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞ മദനിയെ 2007ല്‍ ആണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. ആ ദുരിത ജീവിതത്തില്‍ നിന്നും തിരിച്ചു വരുന്നതിനുമുമ്പാണ് മദനിയെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ പേരില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ ആണ് സുപ്രീം കോടതി ചികിത്സയുടെ പേരില്‍ മദനിക്ക് ജാമ്യം അനുവദിച്ചത്.
1993ല്‍ ആണ് മദനി പിഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. വര്‍ഗ്ഗീയ വിദ്വേഷം ഉയര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരിലായിരുന്നു മദനി അന്ന് നോട്ടപ്പുള്ളിയായത്. കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ആയിരുന്നു മദനിയുടെ ആദ്യത്തെ അറസ്റ്റ്.












Click it and Unblock the Notifications