കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നു; ബെംഗളൂര്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിയിലേക്ക് ?

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഭരണം അവസാനിപ്പിച്ച് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയിരിക്കുകയാണ്. 17 ഭരണകക്ഷി എംഎല്‍എമാരെ രാജിവെപ്പിച്ചു കൊണ്ടായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചത്. അതേസമയം ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പാലം വലിച്ച എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ ഏത് നിമിഷവും 17 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉണ്ട്.

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റിവട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റി

എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ മറ്റൊരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ബെംഗളൂരു കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പാണ് ഇനി ഉറ്റ് നോക്കുന്നത്. സപ്തംബറിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നതോടോ ബെംഗളൂരു കോര്‍പ്പറേഷന്‍ ഭരണവും ബിജെപിയുടെ കൈകളിലേക്കെത്തുമെന്നാമ് പ്രതീക്ഷിക്കുന്നത്.

 ഭരണം പിടിച്ചെടുത്തു

ഭരണം പിടിച്ചെടുത്തു

2015 ലാണ് ബെംഗളൂരു കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നത്. അന്ന് കോണ്‍ഗ്രസായിരുന്നു സംസ്ഥാനം ഭരിക്കുന്നത്.ബെംഗളൂരു കോർപ്പറേഷനിൽ 198 വാർഡുകളിൽ 100 എണ്ണത്തിലും ബിജെപിയായിരുന്നു വിജയിച്ചത്. എന്നാൽ ജനതാദൾ എസ്സിൻ‌റെ പിന്തുണയോടെ കോൺ‌ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

 ബിജെപിക്ക് തിരിച്ചടിയായി

ബിജെപിക്ക് തിരിച്ചടിയായി

വാർഡ് കൗൺസിലർമാർക്ക് പുറമേ നഗരത്തിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളതാണ് ബിജെപിക്ക് തിരിച്ചടിയായത്.കോൺഗ്രസ്-ദൾ സംഖ്യത്തിന് 129 പേരുടേയും ബിജെപിക്ക് 123 പേരുടേയും പിന്തുണയുണ്ട്. ഇതിനു പുറമേ 7 സ്വതന്ത്രരുടെ പിന്തുണയും കോൺഗ്രസ് ദൾ സഖ്യത്തിനായിരുന്നു.

 ബിജെപിക്ക് എളുപ്പം

ബിജെപിക്ക് എളുപ്പം

ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ നിക്കം നടന്നതാണ് അന്ന് സഖ്യത്തെ സഹായിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മേഖലയിലെ അ‍ഞ്ച് എംഎല്‍എമാര്‍ രാജിവെച്ചതാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്.

 വിട്ട് നില്‍ക്കും

വിട്ട് നില്‍ക്കും

ബെംഗളൂരുവിൽ നിന്നുള്ള റോഷൻ ബെയ്ഗ് (ശിവാജിനഗർ), എസ് ടി സോമശേഖർ (യശ്വന്തപുര), ബൈരതി ബസവരാജ് (കെ ആർ പുരം), മുനിരത്ന, കെ ഗോപാലയ്യ എന്നീ എംഎല്‍എമരാണ് രാജിവെച്ചത്. രാജിവെച്ച 5 എംഎല്‍എമാരും പ്രബലരാണെന്നതിനാല്‍ തന്നെ ഇവര്‍ പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ രാജിവെയ്ക്കുകയോ ബിജെപിയ്ക്ക ഒപ്പം പോകുകയോ ചെയ്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ എംഎല്‍എമാര്‍ക്കൊപ്പമുള്ള 20 കോര്‍പ്പറേഷന്‍ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക്

സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക്

262 അംഗ കൗണ്‍സിലില്‍ അഞ്ച് എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ കൗണ്‍സിന്‍റെ അംഗബലം 257 ആയി. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വിജയിക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ 129 പേരുടെ പിന്തുണയാണ് വേണ്ടത്. നേരത്തേ കോണ്‍ഗ്രസ്-ജെഡിഎസിനൊപ്പം നിലയുറച്ച 7 സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടരുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിലവില്‍ സഖ്യത്തിനുള്ളില്‍ മുറുമുറുപ്പ് ശക്തമായതോടെ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി പ്രതികരിച്ചു.

 ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ? ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?

English summary
Bangalore corporation election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X