Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊസൂര്‍ അപകടം: മരണം 10 ആയി, അഞ്ച് പേര്‍ മലയാളികളെന്നും റിപ്പോര്‍ട്ട്‌

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബാംഗ്ലൂര്‍- എറണാകുളം ഇന്റര്‍സിറ്റി എസ്‌ക്പ്രസ് തീവണ്ടി പാളം തെറ്റി. 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ അഞ്ച് പേര്‍ മലയാളികളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തൃശൂരില്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത ശര്‍മിളിയുടെ മകന്‍ അമന്‍(9), ആലുവയിൽ ഇറങ്ങേണ്ടിയിരുന്ന ഇട്ടീരി ആന്റണി എന്നിവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ശര്‍മിളിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

bengaluru-express-derails1

ഫെബ്രുവരി 13 ന് രാവിലെ ഏഴേ മുക്കാലോടെ ആണ് സംഭവം .ഹോസൂരിനടുത്ത് ആനക്കലിനടുത്ത് ബെലഗോണ്ടപ്പള്ളി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ബംഗളൂരുവില്‍ നിന്ന് ഏതാണ്ട് ഒന്നേകാല്‍ മണിക്കൂറോളം യാത്രാദൂരമുണ്ട് അപകടം നടന്ന സ്ഥലത്തേക്ക്.

റെയില്‍ പാളത്തില്‍ വലിയ കല്ല് വന്ന് വീണതാണ് അപകടത്തിന് കാരണം എന്നാണ് റെയില്‍വേ വക്താവായ അനില്‍ സക്‌സേന പറയുന്നത്. എന്നാല്‍ ഈ കല്ല് എങ്ങനെ പാളത്തില്‍ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കല്ല് കുന്നിന് മുകളില്‍ നിന്ന് ഉരുണ്ട് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാര്‍ തന്നെ ആണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിവച്ചത്. 7 പേര്‍ മരിച്ചതായി റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 10 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസി കോച്ചുകള്‍ ഉള്‍പ്പെടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയതെന്നാണ് വിവരം.

രാവിലെ ആറേകാലിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മലയാളികളായിരുന്നു തീവണ്ടിയിലെ യാത്രക്കാരില്‍ ഏറേയും. യാത്രക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ മലയാളി അസോസിയേഷനുകളാണ് അപകടവിവരം റെയില്‍വേയെ അറിയിച്ചത്. മലയാളി സംഘടനകള്‍ തന്നെയാണ് അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ ആദ്യം എത്തിച്ചത്.

അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ സജ്ജീകരണങ്ങളൊന്നും ഇല്ലാതെ ആയിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപം ഉണ്ട്.

ഹെൽപ് ലൈൻ നമ്പർ. എറണാകുളം 0484 2100317, 8136997773, 9539336040, എറണാകുളം ടൗൺ: 04842398200, തൃശൂർ. 0487 2424148

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+