സാമ്പാറില്‍ വീണ ഒന്നാം ക്ലാസുകാരി മരിച്ചു
ബാംഗ്ലൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കി കൊണ്ടിരുന്ന സാമ്പാറില്‍ വീണ ആറുവയസ്സുകാരി മരിച്ചു. കര്‍ണാടകയിലെ ചിക് ബല്ലാപൂരിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ദാരിനായകനപാല്യ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിയ്ക്കുന്ന അനുഷയാണ് അപകടത്തില്‍ പെട്ടത്.
ഉച്ചഭക്ഷണത്തിനായി ക്ലാസ് വിട്ടതിനെ തുടര്‍ന്ന് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി തിളച്ചു കൊണ്ടിരിക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരം 70 ശതമാനത്തിലധികം പൊള്ളിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗ്രാമത്തിലെ സാധാരണ തൊഴിലാളികളായ അശ്വന്തപ്പയുടെയും വെങ്കടമ്മയുടെ മകളാണ്. അതേ സമയം സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണമല്ല സഹപാഠികള്‍ക്കു പറയാനുള്ളത്. ഭക്ഷണത്തിനായി വരിയില്‍ നില്‍ക്കവെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടി സാമ്പാറിലേക്ക് വീഴുകയാണുണ്ടായതെന്നാണ് ചിലര്‍ മൊഴി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications