വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ വിമാനം വൈകിപ്പിക്കണം!മലയാളി യുവതിയും യുവാവും ചെയ്തത്...
മാവേലിക്കര സ്വദേശി അര്‍ജുനെയും, ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥനെയുമാണ് ബംഗളൂരു എയര്‍പോര്‍ട്ട് പോലീസും സിഐഎസ്എഫും കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരു: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്കി വിമാനം വൈകിപ്പിച്ചതിന് മലയാളി യുവതിയും യുവാവും ബെംഗളൂരു പോലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി 8:45ന് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യ വിമാനമാണ് വ്യാജ ബോംബ് സന്ദേശത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്.
വിമാനത്തില്‍ യാത്ര ചെയ്യേണ്ട മാവേലിക്കര സ്വദേശി അര്‍ജുനെയും, ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥനെയുമാണ് ബംഗളൂരു എയര്‍പോര്‍ട്ട് പോലീസും സിഐഎസ്എഫും കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് വ്യാഴാഴ്ച രാവിലെ നാട്ടില്‍ വെച്ച് നടക്കാനിരിക്കുകയായിരുന്നു. ഇതിനായാണ് ഇരുവരും ബുധനാഴ്ച രാത്രി 8:45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഏഷ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാലാണ് ഇരുവരും ചേര്‍ന്ന് നാട്ടിലുള്ള ബന്ധുവിനെ കൊണ്ട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി നല്‍കിയത്.

ബെംഗളൂരുവില്‍ ജോലി...
മാവേലിക്കര സ്വദേശിയായ അര്‍ജുനും ചേര്‍ത്തല സ്വദേശിനിയായ നേഹ വിശ്വനാഥനും ബെംഗളൂരുവിലെ ഒരു അക്കാദമിയില്‍ അധ്യാപകരായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് വ്യാഴാഴ്ച നാട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് ഇരുവരും ഒരുമിച്ച് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

എയര്‍പോര്‍ട്ടിലേക്ക് നിരന്തരം കോളുകള്‍...
എന്നാല്‍ വിമാനം പുറപ്പെടുന്ന സമയത്തിനുള്ളില്‍ ഇരുവര്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കും ടാക്സി ലഭിക്കാന്‍ വൈകിയതുമാണ് സമയം വൈകിപ്പിച്ചത്. ഇതിനിടെ അര്ജുന് പലതവണ എയര്‍പോര്‍ട്ടിലേക്ക് വിമാനത്തിന്റെ സമയം അന്വേഷിച്ച് ഫോണ്‍ ചെയ്തിരുന്നു. എങ്ങനെയെങ്കിലും വിമാനത്തിന്റെ യാത്ര അല്‍പ്പസമയം വൈകിപ്പിക്കാന്‍ കഴിയുമോ എന്നും അന്വേഷിച്ചു. ഇതാണ് ബോംബ് സന്ദേശത്തിന്റെ പിന്നില്‍ ഇരുവരുമാണെന്ന സംശയത്തിന് കാരണമായത്.

മാവേലിക്കരയിലെ ബന്ധു...
വിമാനത്തിന്റെ യാത്ര വൈകിപ്പിക്കാനായി അര്‍ജുന്റെ ബന്ധുവാണ് മാവേലിക്കരയിലെ ഒരു പബ്ലിക്ക് ടെലഫോണ്‍ ബൂത്തില്‍ നിന്നും വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയത്.

മണിക്കൂറുകളോളം യാത്ര വൈകി...
എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതോടെ എയര്‍പോര്‍ട്ടില്‍ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ഇറക്കിയതിന് ശേഷം പരിശോധനയും നടത്തി. പിന്നീടാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിതീകരിച്ചത്. ഇതിനിടയില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട അര്‍ജുനും നേഹയും എയര്‍പോര്‍ട്ടിലെത്തുകയും ചെയ്തു.

സത്യം തെളിഞ്ഞു...
വൈകിയെത്തിയ അര്‍ജുനെയും നേഹയെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെയാണ് വ്യാജ സന്ദേശത്തിന്റെ പിന്നിലുള്ള കഥയുടെ ചുരുളഴിയുന്നത്. എയര്‍പോര്‍ട്ട് അധികൃതരോടും പോലീസിനോടും ഇവര്‍ എല്ലാ കാര്യങ്ങളും തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
-
ബെംഗളൂരു നിവാസികളെ ജാഗ്രത; ടോൾ നിരക്കുകൾ കൂടി, മൈസൂരു യാത്ര ചിലവേറും, കാറിന് 355 രൂപയാവും! -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications