കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ വിമാനം വൈകിപ്പിക്കണം!മലയാളി യുവതിയും യുവാവും ചെയ്തത്...

മാവേലിക്കര സ്വദേശി അര്‍ജുനെയും, ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥനെയുമാണ് ബംഗളൂരു എയര്‍പോര്‍ട്ട് പോലീസും സിഐഎസ്എഫും കസ്റ്റഡിയിലെടുത്തത്.

Google Oneindia Malayalam News

ബെംഗളൂരു: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കി വിമാനം വൈകിപ്പിച്ചതിന് മലയാളി യുവതിയും യുവാവും ബെംഗളൂരു പോലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി 8:45ന് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യ വിമാനമാണ് വ്യാജ ബോംബ് സന്ദേശത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്.

വിമാനത്തില്‍ യാത്ര ചെയ്യേണ്ട മാവേലിക്കര സ്വദേശി അര്‍ജുനെയും, ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥനെയുമാണ് ബംഗളൂരു എയര്‍പോര്‍ട്ട് പോലീസും സിഐഎസ്എഫും കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് വ്യാഴാഴ്ച രാവിലെ നാട്ടില്‍ വെച്ച് നടക്കാനിരിക്കുകയായിരുന്നു. ഇതിനായാണ് ഇരുവരും ബുധനാഴ്ച രാത്രി 8:45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഏഷ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാലാണ് ഇരുവരും ചേര്‍ന്ന് നാട്ടിലുള്ള ബന്ധുവിനെ കൊണ്ട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി നല്‍കിയത്.

ബെംഗളൂരുവില്‍ ജോലി...

ബെംഗളൂരുവില്‍ ജോലി...

മാവേലിക്കര സ്വദേശിയായ അര്‍ജുനും ചേര്‍ത്തല സ്വദേശിനിയായ നേഹ വിശ്വനാഥനും ബെംഗളൂരുവിലെ ഒരു അക്കാദമിയില്‍ അധ്യാപകരായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് വ്യാഴാഴ്ച നാട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് ഇരുവരും ഒരുമിച്ച് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

എയര്‍പോര്‍ട്ടിലേക്ക് നിരന്തരം കോളുകള്‍...

എയര്‍പോര്‍ട്ടിലേക്ക് നിരന്തരം കോളുകള്‍...

എന്നാല്‍ വിമാനം പുറപ്പെടുന്ന സമയത്തിനുള്ളില്‍ ഇരുവര്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കും ടാക്‌സി ലഭിക്കാന്‍ വൈകിയതുമാണ് സമയം വൈകിപ്പിച്ചത്. ഇതിനിടെ അര്‍ജുന്‍ പലതവണ എയര്‍പോര്‍ട്ടിലേക്ക് വിമാനത്തിന്റെ സമയം അന്വേഷിച്ച് ഫോണ്‍ ചെയ്തിരുന്നു. എങ്ങനെയെങ്കിലും വിമാനത്തിന്റെ യാത്ര അല്‍പ്പസമയം വൈകിപ്പിക്കാന്‍ കഴിയുമോ എന്നും അന്വേഷിച്ചു. ഇതാണ് ബോംബ് സന്ദേശത്തിന്റെ പിന്നില്‍ ഇരുവരുമാണെന്ന സംശയത്തിന് കാരണമായത്.

മാവേലിക്കരയിലെ ബന്ധു...

മാവേലിക്കരയിലെ ബന്ധു...

വിമാനത്തിന്റെ യാത്ര വൈകിപ്പിക്കാനായി അര്‍ജുന്റെ ബന്ധുവാണ് മാവേലിക്കരയിലെ ഒരു പബ്ലിക്ക് ടെലഫോണ്‍ ബൂത്തില്‍ നിന്നും വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയത്.

മണിക്കൂറുകളോളം യാത്ര വൈകി...

മണിക്കൂറുകളോളം യാത്ര വൈകി...

എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതോടെ എയര്‍പോര്‍ട്ടില്‍ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ഇറക്കിയതിന് ശേഷം പരിശോധനയും നടത്തി. പിന്നീടാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിതീകരിച്ചത്. ഇതിനിടയില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട അര്‍ജുനും നേഹയും എയര്‍പോര്‍ട്ടിലെത്തുകയും ചെയ്തു.

സത്യം തെളിഞ്ഞു...

സത്യം തെളിഞ്ഞു...

വൈകിയെത്തിയ അര്‍ജുനെയും നേഹയെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെയാണ് വ്യാജ സന്ദേശത്തിന്റെ പിന്നിലുള്ള കഥയുടെ ചുരുളഴിയുന്നത്. എയര്‍പോര്‍ട്ട് അധികൃതരോടും പോലീസിനോടും ഇവര്‍ എല്ലാ കാര്യങ്ങളും തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

English summary
couple was arrested at the Bengaluru airport early on Thursday morning, in connection with a hoax call made to delay the take-off of a Kochi-bound Air Asia flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X