കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനാര്‍ബുദത്തിന്റെ തലസ്ഥാനം; ബാംഗ്ലൂര്‍!

Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്തിന്റെ ഐ ടി തലസ്ഥാനം, പൂന്തോട്ട നഗരം, സിലിക്കണ്‍ വാലി എന്നിങ്ങനെയുള്ള പേരുകള്‍ക്കൊപ്പം സ്വപ്‌നഗരിയായ ബാംഗ്ലൂരിന് മറ്റൊരു വിശേഷണം കൂടി. സംഗതി അല്‍പം കുഴപ്പം പിടിച്ചതാണ്. സ്തനാര്‍ബുദത്തിന്റെ തലസ്ഥാനം എന്നാണ് നഗരത്തിന്റെ പുതിയ പേര്. പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രിയുടെ കണക്കുകളാണ് ബാംഗ്ലൂരിനെ സ്താനാര്‍ബുദത്തിന്റെ തലസ്ഥാനമാക്കുന്നത്.

ലക്ഷത്തില്‍ 36.6 പേരാണ് ബാംഗ്ലൂരില്‍ സ്തനാര്‍ബുദത്തിന്റെ പിടിയില്‍ അകപ്പെടുന്നത്. ദേശീയ ശരാശരിക്ക് ഏറെ മുകളിലാണ് ഇത്. ജീവിതരീതിയാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പതിനൊന്ന് നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരിന് തൊട്ടുപിന്നിലായുള്ളത് കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരമാണ്. ലക്ഷത്തില്‍ 35.1 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിന്നില്‍ ചെന്നൈ, 32.6 പേര്‍. ദില്ലി, നാഗ്പൂര്‍, മുംബൈ നഗരങ്ങള്‍ തൊട്ടുപിന്നില്‍.

bangalore

ലക്ഷത്തില്‍ 23.3 പേര്‍ അസുഖബാധിതരാകുന്ന പുനെയാണ് പട്ടികയില്‍ ഏറ്റവും താഴെ. താരതമ്യേന അസുഖം കുറവായ പട്ടികയില്‍ രണ്ടാമത് കൊല്ലമാണ്. നഗരവല്‍ക്കരണവും നഗരജീവിതവുമാണ് സ്തനാര്‍ബുദം കൂടുതലാകാന്‍ കാരണമെന്ന് ബാംഗ്ലൂരിലെ പ്രസിദ്ധമായ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. കെ എസ് ഗോപിനാഥ് പറഞ്ഞു.

നേരത്തെ സ്താനാര്‍ബുദ കേസുകള്‍ വരുന്നത് 45ഉം 55ഉം പ്രായമുള്ളവരിലായിരുന്നു. അത് കുറഞ്ഞ് 35 ലും പിന്നീടിപ്പോള്‍ 18 വയസ്സുള്ളവരിലേക്ക് വരെ എത്തി. ജീവിത ശൈലി 180 ഡിഗ്രിയില്‍ മാറിയിരിക്കുകയാണ്. അസുഖങ്ങളിലും ഈ മാറ്റം കാണാം. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗവും സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്നാണ് ഡോക്ടര്‍ ജയന്തി പറയുന്നത്.

English summary
According to studies Bangalore is now the breast cancer capital of the country. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X