ബംഗളൂരുവില്‍ മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായവര്‍ 911
മദ്യപിച്ചു വാഹനം ഓടിച്ചതിനു കഴിഞ്ഞ ദിവസം പിടിയിലായത് 911 പേര്‍. ഈസ്റ്റ് ഡിവിഷനിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.425 എണ്ണം. വെസ്റ്റില്‍ 363ഉം നോര്‍ത്തില്‍ 123ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പരിശോധന കാര്യമായിഉണ്ടായിരുന്നില്ല.

ഈ മാസമാണ് വീണ്ടും സജീവമായി പരിശോധന ആരംഭിച്ചത്.മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പ്രധാന റോഡുകള്‍ കേന്ദ്രീരിച്ച് പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തുന്നതായി ട്രാഫിക്ക് പോലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications