കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന് പ്രതിരോധ വാക്സിൻ ഒരാഴ്ചയ്ക്കുളളിലെന്ന്, അവകാശവാദവുമായി ബെംഗളുരൂവിലെ ഡോക്ടർ!

Google Oneindia Malayalam News

ബെംഗളൂരു: കൊവിഡ് 19 വ്യാപനം ശക്തമാകുന്നതിനിടെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. അമേരിക്ക അടക്കമുളള രാഷ്ട്രങ്ങള്‍ കൊവിഡിനെ തുരത്താനുളള മരുന്നിന് വേണ്ടിയുളള കഠിന പരിശ്രമത്തിലാണ്. അതിനിടെ കൊവിഡ് വൈറസിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന വാക്‌സിന്‍ കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വിശാല്‍ റാവു.

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് തങ്ങളെന്ന് വിശാല്‍ റാവു എഎന്‍ഐയോടെ പറഞ്ഞു. കൊവിഡ് 19 പോസിറ്റീവ് രോഗികളില്‍ കുത്തി വെയ്ക്കുന്നത് വഴി രോഗപ്രതിരോധ സംവിധാനത്തെ പുനര്‍പ്രവര്‍ത്തിപ്പിക്കുന്ന രാസവസ്തുവാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ തന്നെ വാക്‌സിന്റെ ആദ്യ സെറ്റ് പുറത്തിറക്കാനാവും എന്നാണ് കരുതുന്നത് എന്നും ഡോ. വിശാല്‍ റാവു പറഞ്ഞു. അടിയന്തിരമായി ഈ വാക്‌സിന്‍ വിശകലനം നടത്താന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

Covid

അടുത്തിടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ അമേരിക്ക പരീക്ഷണാര്‍ത്ഥം മനുഷ്യരില്‍ പരീക്ഷിച്ചിരുന്നു. കൈസര്‍ പെര്‍മനന്റെ വാഷിംഗ്ടണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരീക്ഷണം നടത്തിയത്. റെക്കോര്‍ഡ് വേഗത്തിലാണ് അമേരിക്കയിലെ ഗവേഷകര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഒരു ആരോഗ്യ പ്രവര്‍ത്തകയിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതിന്റെ ഫലത്തിനായി രാജ്യവും ലോകവും കാത്തിരിക്കുകയാണ്. 43കാരിയായ ജെന്നിഫര്‍ ഹെല്ലറിലാണ് അമേരിക്ക ആദ്യമായി വാക്‌സിന്‍ പരീക്ഷണം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ജെന്നിഫര്‍.

ബയോടെക്‌നോളജി കമ്പനിയായ മോഡേണയും നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്‌ററിറ്റിയൂട്ടും ചേര്‍ന്നാണ് കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. എത്രയും വേഗത്തില്‍ ഫലം പ്രതീക്ഷിക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. കൊറോണ വാക്‌സിന്‍ കണ്ട് പിടിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ക്ക് ട്രംപ് വന്‍ തുക വാഗ്ദാനം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. വാക്‌സിന്‍ അമേരിക്കയ്ക്ക വേണ്ടി മാത്രമായി ലഭ്യമാക്കാനാണ് ശ്രമം നടക്കുന്നത് എന്നാണ് ആരോപണം. അതിനിടെ അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 93,000 കടന്നു. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 7894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇന്ത്യയിൽ കൊവിഡ് മരണങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു.

സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രി, ഇങ്ങനെയൊരു മുഖ്യമന്ത്രി, കുറിപ്പുമായി മോഹൻലാൽ!സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രി, ഇങ്ങനെയൊരു മുഖ്യമന്ത്രി, കുറിപ്പുമായി മോഹൻലാൽ!

ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!

English summary
Bangalore oncologist claims that they found corona vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X