കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യന്‍ ഭൂപടത്തില്‍ ബാംഗ്ലൂര്‍ അടയാളപ്പെടുത്തിയ വികസനക്കുതിപ്പുകള്‍: സംരംഭകര്‍ക്ക് അവസരം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: 1911 കളില്‍ വെറും ഒരു സാധാരണ ടൗണ്‍ മാത്രമായിരുന്നു ബെംഗളൂരു. ഇന്ന് ഇന്ത്യയിലെ മികച്ച മൂന്നാമത്തെ സിറ്റിയാണ് ബെംഗളൂരു. മികച്ച സാങ്കേതിക നിലവാരമുള്ള സ്ഥാപനങ്ങളും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തെ വിവരസാങ്കേതിക വിദ്യയുടെ ഹബ്ബാക്കി മാറ്റിയിരിക്കുന്നു.

<strong>ഗൾഫിലെ ബിസിനസ്സ് വൈരാഗ്യം, യുവാവിന്റെ കാൽ തല്ലിയൊടിച്ചു: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ</strong>ഗൾഫിലെ ബിസിനസ്സ് വൈരാഗ്യം, യുവാവിന്റെ കാൽ തല്ലിയൊടിച്ചു: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഐഐടി, ഐഐഎം എന്നിവയുടെ സാന്നിധ്യവും പുതിയ തലമുറ സംരഭകര്‍ക്ക് ലഭിക്കുന്ന മികച്ച സാങ്കേതിക പിന്തുണയും ആണ് ബെംഗളൂരുവിന്റെ മികവിന് പിന്നില്‍. ലോകോത്തര നിലവാരത്തിലേക്ക് പുതിയ സംരംഭകത്വ സാങ്കേതിക കൂട്ടായ്മകളെ ഉയര്‍ത്താനും ബെംഗളൂരുവിന് സാധിക്കുന്നു.

vidhana-soudha

നഗരത്തിന് ലഭിക്കുന്ന സംസ്ഥാനത്തിന്റെ പിന്തുണയും എടുത്തു പറേണ്ടതാണ്.അതിനാല്‍ തന്നെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് വന്‍ കുടിയേറ്റമാണ് ഉണ്ടാകുന്നത്.ദക്ഷിണേന്ത്യയുടെ വികസനക്കുതിപ്പില്‍ പങ്കാളിയാകാന്‍ മറ്റ് ഉത്തരേന്ത്യന്‍ ജനത തയാറാകുന്നത് ഇവിടുത്തെ മികച്ച ജീവിത നിലവാരവും ഉയര്‍ന്ന തൊഴില്‍ ക്ഷമതയും കൊണ്ടാണ്.


പുതിയ ഇന്ത്യന്‍ നഗരങ്ങള്‍ എന്‍ഞ്ചിനീയര്‍മാരാലും സാങ്കേതിക വിദഗ്ധര്‍മാരാലും ആണ് നയിക്കപ്പെടുന്നത്. കര്‍ണാടക സംസ്ഥാനം ഇന്ത്യയിലെ തന്നെ കുടിയേറ്റ തലസ്ഥാനം ആകുകയാണ്. കാരണം ബാംഗ്ലൂര്‍ എന്ന ഒറ്റ ലക്ഷ്യമാണ്.കര്‍ണാടക , കേരളം,തമിഴ്‌നാട് എന്നിവ ഇന്ത്യയുടെ വളര്‍ച്ചയിലെ മുഖ്യ ഘടകമായി മാറുന്നു. ഈ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര കുടിയേറ്റങ്ങളുടെ തോത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2.5 മുതല്‍ 4.5 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നു.ചു രുക്കത്തില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഏറിയ പങ്കും ദക്ഷിണേന്ത്യയില്‍ വ്യാപരിച്ചിരിക്കുന്നു.

English summary
Bangalore plays a pivotal role in the development of Indian econmy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X