കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യടിക്കേണ്ട മാതൃക..! ബംഗളൂരുവിലെ സംഘര്‍ഷത്തിനിടെ ക്ഷേത്രത്തിന് കാവലിരുന്ന് മുസ്ലീങ്ങൾ, വീഡിയോ വൈറൽ

Google Oneindia Malayalam News

ബംഗളൂരു: ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരില്‍ വലിയ സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ബംഗളൂരു നഗരത്തിലും ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിക്ക് സമീപവും കിഴക്കന്‍ ബംഗളൂരു, ഡിജെ ഹള്ളി, കെഡെ ഹള്ളി എന്നീ മേഖലകളിലാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ സംഘര്‍ഷത്തിനിടെ മനസിന് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തിന് മുസ്ലീം സഹോദരങ്ങള്‍ കാവല്‍ നില്‍ക്കുന്ന വാര്‍ത്തയാണത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്. വിശദാംശങ്ങളിലേക്ക്...

 മനുഷ്യ ശൃംഖല

മനുഷ്യ ശൃംഖല

സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സ്ഥലങ്ങളിലൊന്നായ ഡിജെ ഹള്ളി മേഖലയിലാണ് ഒരു മുസ്ലീം സഹോദരങ്ങള്‍ മനുഷ്യചങ്ങല തീര്‍ത്ത് ക്ഷേത്രത്തിന് കാവലിരിക്കുന്നത്. എഎന്‍ഐ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ രാത്രി ബെംഗളൂരു നഗരത്തിലെ ഡിജെ ഹാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ക്ഷേത്രത്തിന് ചുറ്റും ഒരു സംഘം മുസ്ലീം യുവാക്കള്‍ ഒത്തുകൂടി മനുഷ്യ ശൃംഖല തീര്‍ത്തെന്നാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഘര്‍ഷത്തിന് കാരണം

സംഘര്‍ഷത്തിന് കാരണം

പുലികേശ് നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ജനങ്ങള്‍ സംഘര്‍ഷത്തില്‍ നിന്നും പിന്മാറണമെനനാവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയും ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.

Recommended Video

cmsvideo
Muslims Form A Human Chain To Guard The Temple, Video Goes Viral | Oneindia Malayalam
ആസൂത്രിത കലാപം

ആസൂത്രിത കലാപം

എന്നാല്‍ ഇത് ഒരു ആസൂത്രിത കലാപമാണെന്നാണ് കര്‍ണാടക മന്ത്രി സിടി രവി പറയുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിനിറങ്ങിയത്. 200 മുതല്‍ 300ഓളം വാഹനങ്ങളാണ് അവര്‍ തകര്‍ത്തത്, സംഘര്‍ഷത്തില്‍ ഗൗരവതരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ

എസ്ഡിപിഐ

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എസ്ഡിപിഐ നേതാവിനെ പൊലീസ് അറസ്റ്റ് ചയ്തിട്ടുണ്ട്. സംഘര്‍ഷം നടക്കുന്ന മേഖലയില്‍ ഉള്‍പ്പെട്ട ഡിജെ ഹള്ളി പൊലീസാണ് എസ്ഡിപിഐ നേതാവ് മുസമില്‍ പാഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ഡിപിഐയുടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഇയാള്‍. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ലാത്തിയും കണ്ണീര്‍ വാതകവും

ലാത്തിയും കണ്ണീര്‍ വാതകവും

'ഡിഎച്ച് ഹള്ളി, കെച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ' ബെംഗ്ളൂരു പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

വെടിവയ്പ്പ്

വെടിവയ്പ്പ്

സംഘര്‍ഷം നിയന്ത്രിക്കാനാവാത്ത സാഹചര്യം വന്നതോടെ പൊലീസ് വെടിവച്ചിരുന്നു. മൂന്ന് പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറ് കണക്കിന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട കോണ്‍ഗ്രസ് എംഎല്‍യുടെ ബന്ധവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരു സംഘര്‍ഷം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍, ആസൂത്രിത കലാപമാണെന്ന് കര്‍ണാടക മന്ത്രിബംഗളൂരു സംഘര്‍ഷം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍, ആസൂത്രിത കലാപമാണെന്ന് കര്‍ണാടക മന്ത്രി

മധ്യപ്രദേശിൽ കോൺഗ്രസിന്റെ ട്രംപ് കാർഡ്; വാജ്‌പേയിയുടെ സഹോദര പുത്രി കളത്തിൽ!! ബിജെപിയുടെ സമാന തന്ത്രംമധ്യപ്രദേശിൽ കോൺഗ്രസിന്റെ ട്രംപ് കാർഡ്; വാജ്‌പേയിയുടെ സഹോദര പുത്രി കളത്തിൽ!! ബിജെപിയുടെ സമാന തന്ത്രം

ഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക് ഗെഹ്ലോട്ടിന്റെ ഓപ്പറേഷന്‍; കൈപിടിച്ച് ശിവസേന; തിരിച്ചടിഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക് ഗെഹ്ലോട്ടിന്റെ ഓപ്പറേഷന്‍; കൈപിടിച്ച് ശിവസേന; തിരിച്ചടി

English summary
Bangalore Riots: Muslims form a human chain to guard the temple, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X