കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഫൈനിനെക്കുറിച്ച് ആലോചിക്കേണ്ട എല്ലാം സാവധാനം മതി; നോട്ട് നിരോധനത്തില്‍ പോലീസും കുടുങ്ങി

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് ഈടാക്കുന്ന സ്‌പോട്ട് ഫൈന്‍ പിന്നീട് അടച്ചാല്‍ മതിയെന്നാണ് ബംഗലുരു ട്രാഫിക് പോലീസ് യാത്രക്കാര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Google Oneindia Malayalam News

ബംഗലുരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് ഈടാക്കുന്ന സ്‌പോട്ട് ഫൈന്‍ പിന്നീട് അടച്ചാല്‍ മതിയെന്നാണ് ബംഗലുരു ട്രാഫിക് പോലീസ് യാത്രക്കാര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെ കള്ളപ്പണം തടയുന്നതിനായി 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാനാവില്ല. മുന്‍പ് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ പിഴ അടക്കുന്ന രീതിയായിരുന്നു.

കറന്‍സി നിരോധനം കാരണം ജനങ്ങളുടെ കൈയില്‍ വേണ്ടത്ര പണമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഉള്ള പണം ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. നേരിട്ട് പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. എടിഎമ്മുകളില്‍ നിന്ന് നിശ്ചിത തുകയേ പിന്‍വലിക്കാന്‍ കഴിയുള്ളു. കൈയില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ട്രാഫിക് പിഴ പിന്നീട് ഒടുക്കാന്‍ അവസരം നല്‍കുന്നത്. ബംഗലുരു അഡീഷണല്‍ കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ് ബുക്ക്, ട്വിറ്റര്‍ വാട്‌സാപ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഈ സന്ദേശം വൈറലായിട്ടുണ്ട്.

bengaluru traffic

ഓണ്‍ലൈന്‍ മുഖേന പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. ലക്ഷ്യ സ്ഥാനത്തെത്തിയാലുടന്‍ ഓണ്‍ലൈനിലൂടെ പണം അടയ്ക്കാം.ബംഗലുരു പോലീസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പെട്ടെന്നുള്ള കറന്‍സി നിരോധനം എല്ലാ മേഖലകളേയും സാരമായി ബാധിച്ചിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്തവരും ഓണ്‍ലൈന്‍ വഴി പണമിടപാട് ചെയ്യാത്തവരും ഉള്ള നാട്ടില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കൈയിലെ പണത്തിന് കടലാസിന്റെ വിലയാവുമ്പോള്‍ ജനം പരിഭ്രാന്തരാകുന്നതില്‍ അതിശയോക്തി ഇല്ല.

English summary
Collection of spot fines for various violations have been temporarily halted due to the demonetisation of old Rs 500 and Rs 1000 notes. Violators will now get additional time to pay the fines fixed for different degree of violations and flouting traffic rules. R Hithendra who is the Additional Commissioner of Police (ACP), Traffic, has taken to social media to give out the message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X