ബീഫ് ഫെസ്റ്റ് കന്നുകാലികളോടുള്ള ക്രൂരത!!! കർണാടകത്തിൽ ബീഫ് ഫെസ്റ്റിനെതിരെ മിൽക്ക് ഫെസ്റ്റ്!!!
പാൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഉത്തമം
ബെംഗളൂരു: രാജ്യത്ത് കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങളും ബീഫ് ഫെസ്റ്റിനുമെതിരെ കർണ്ണാടകയിൽ മിൽക്ക് ഫെസ്റ്റ്. ശ്രീരാമചന്ദ്രപുര മഠത്തിന്റെ നേതൃത്വത്തിലാണ് മിൽക്ക് ഫെസ്റ്റ് നടക്കുന്നത്. ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും എന്നാൽ പാലും പാൽ ഉൽപന്നങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നുമാണ്. കന്നുകാലികളെ കൊന്നു മേളകൾ സംഘടിപ്പിക്കുന്നത് ക്രൂരതയാണെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മഠം അധികൃതർ പറയുന്നത്.

ജൂൺ 11 ന് ബെംഗളൂരുവിലെ വിജയനഗറിലെ ശ്രീഭഭ്ര വിദ്യാലയത്തിൽ മിൽക്ക് ഫെസ്റ്റ് ആരംഭിക്കും. നഗരത്തിന്റെ വിവിധഭാഗത്തുള്ള ക്ഷീരകർഷകർ ഫെസ്റ്റിൽ പങ്കെടുക്കും.പാൽ ഉൽപന്നങ്ങളെ കുറിച്ചും അതും കഴിക്കുന്നതുകൊണ്ടുള്ള ഗുണത്തെ പറ്റിയുമുള്ള ബോധവൽകരണമാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്നും മഠ സെക്രട്ടറി രാമചന്ദ്ര പറഞ്ഞു
.കൂടാതെ ബീഫ് കഴിക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങൾ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ പ്രത്യേക വീഡിയോ പ്രദർശനവും ഉണ്ടാകും. തുടർന്ന് തുടര്‍ന്ന് ശിവമോഗ, ഹുബ്ബള്ളി എന്നിവിടങ്ങളിലും 'മില്‍ക്ക് ഫെസ്റ്റ്' സംഘടിപ്പിക്കും.












Click it and Unblock the Notifications