അവര്‍ ഹിന്ദിക്കാരല്ല, ഇന്ത്യക്കാരുമല്ല

ഇന്ത്യ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അഭയാര്‍ത്ഥികളുള്ള രാജ്യമെന്നാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ എകണോമിക് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സര്‍വ്വേ പ്രകാരം 32 ലക്ഷം ബംഗ്ലാദേശികളാണ് ഇന്ത്യയിലുള്ളത്.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നവരാണ് ഭൂരിപക്ഷവും. പണ്ട് പശ്ചിമ ബംഗാളിലും അസ്സമിലും ഒക്കെയായി ഇവര്‍ ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുകയാണ്. ബംഗ്ലാദേശി അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ഏജന്റുമാരും വ്യാപകമാണ്.
കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കാണ്. ഹിന്ദിക്കാരെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇവരില്‍ പലരും ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയിട്ടുളളവരാണ്. ഹിന്ദിക്കാരെന്ന് പറയുമ്പോഴും ഇവര്‍ക്കാര്‍ക്കും ശരിക്ക് ഹിന്ദി പോലും അറിയില്ലെന്നതാണ് സത്യം. നമുക്കാണെങ്കില്‍ ഹിന്ദിയും ബംഗ്ലാദേശിയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാകില്ല.
ബംഗ്ലാദേശില്‍ നിന്ന് തീവ്രവാദികളും ക്രമിനലുകളും ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ടെന്നാണ് വിവരം. ഏജന്റുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂടി സംഘടിപ്പിച്ചു നല്‍കുന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.
കുടിയേറ്റത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാരും അത്ര മോശമല്ല. യുഎഇ യില്‍ 29 ലക്ഷം ഇന്ത്യക്കാരും സൗദിയല്‍ 18 ലക്ഷം ഇന്ത്യക്കാരും കുടിയേറ്റക്കാരായിട്ടുണ്ട്. അമേരിക്കയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമാണെന്ന്‌ന യുഎന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. 2013 ലെ കണക്കനുസരിച്ച് 21 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് അമേരിക്കയില്‍ ഉള്ളത്.












Click it and Unblock the Notifications