കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ദിന പരേഡില്‍ 122 ബംഗ്ലാദേശ് സൈനികരും; ചരിത്ര നിമിഷം, ഇതൊരു നന്ദി പ്രകടനം

Google Oneindia Malayalam News

ദില്ലി: രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ദില്ലിയിലെ രാജ്പഥില്‍ സൈനികര്‍ക്കൊപ്പം ചുവടുവച്ച് ബംഗ്ലാദേശ് ഭടന്‍മാരും. 122 ബംഗ്ലാദേശ് സൈനികരാണ് റിപബ്ലിക് ദിന പരേഡിന്റെ ഭാഗമായത്. ആദ്യമായിട്ടാണ് ബംഗ്ലാദേശ് സൈനികര്‍ പങ്കെടുക്കുന്ന ഒരു മാര്‍ച്ച് ദില്ലിയില്‍ നടക്കുന്നത്. 1971ല്‍ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായ ലിബറേഷന്‍ വാറില്‍ ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചാണ് 122 സൈനികര്‍ പരേഡിന് എത്തിയത്.

ba

മൂന്നാംതവണയാണ് വിദേശ സൈനികര്‍ ഇന്ത്യയുടെ പരേഡില്‍ പങ്കെടുക്കുന്നത്. 2016ല്‍ ഫ്രഞ്ച് സൈനികരും 2017ല്‍ യുഎഇ സൈനികരും റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ശേഷിയും ശക്തിയുമെല്ലാം വിളിച്ചോതുന്ന സൈനിക പരേഡ് ഇത്തവണ കടുത്ത നിയന്ത്രണത്തോടെയാണ് നടക്കുന്നത്.

മുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ചമുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ച

കേണല്‍ മുഹ്തസിം ഹൈദര്‍ ചൗധരിയാണ് ബംഗ്ലാദേശില്‍ നിന്നുള്ള സൈനികര്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ബംഗ്ലാദേശ് അവരുടെ രാഷ്ട്രപിതാവ് ശൈഖ് മുജീബ് റഹ്മാന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ 50ാം പിറവി ആഘോഷവും ഇതോടൊപ്പം ആഘോഷിക്കുകയാണ്.

ഒമ്പത് മണിക്ക് തുടങ്ങിയ പരേഡ് 11.25ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ദില്ലിയിലെ റിപബ്ലിക് ദിനാഘോഷം. കുട്ടികള്‍ക്ക് പ്രവേശനമില്ല. പ്രായമായവര്‍ക്കും. മുഖ്യാതിഥിയില്ലാത്ത റിപബ്ലിക് ദിനാഘോഷം കൂടിയാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടിനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുകയും രാജ്യം വീണ്ടും ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലെത്തുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒഴിവാക്കിയത്. എങ്കിലും അദ്ദേഹം ഇന്ത്യയ്ക്ക് ഇന്ന് ആശംസ അറിയിച്ചു.

English summary
Bangladesh Army men also participates in India’s Republic Day parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X