'കല്ല്യാണരാമന്‍' പിടിയില്‍, കെട്ടിയത് 28 സ്ത്രീകളെ, 25ാം ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് !!!
45കാരനായ യാസിന്‍ ബ്യാപാരിയെയാണ് ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തത്
ധക്ക: വിവാഹം ഹോബിയാക്കി മാറ്റിയ 45കാരന്‍ ബംഗ്ലാദേശില്‍ അറസ്റ്റിലായി. 28 സ്ത്രീകളെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ഇതില്‍ 25ാം ഭാര്യയുടെ പരാതിയിലാണ് ഇയാള്‍ പോലിസ് പിടികൂടുന്നത്. യാസിന്‍ ബ്യാപാരിയെന്ന വ്യക്തിയാണ് അറസ്റ്റിലായത്. ബര്‍ഗുണ ജില്ലയിലെ 27ാം ഭാര്യയുടെ വീട്ടില്‍ വച്ചായിരുന്നു ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് യാസിന്‍ പീഡിപ്പിച്ചെന്ന 25ാം ഭാര്യ ശിയുലി അഖ്തര്‍ താനിയ പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

2011ലാണ് ശിയുലിയെ യാസിന്‍ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. പിന്നീടാണ് തന്റെ ഭര്‍ത്താവിനു വേറെയും ഭാര്യമാരുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞത്. പിന്നീട് ഇവരുടെ പേരും മറ്റു വിവരങ്ങളും കണ്ടുപിടിക്കുകയായിരുന്നു ശിയുലിന്റെ ലക്ഷ്യം. 17 പേരെക്കുറിച്ച് അറിയാന്‍ സാധിച്ചെന്ന് യുവതി പറഞ്ഞു. രണ്ടാമത്തെ ഭാര്യയില്‍ രണ്ടും മൂന്നും ഏഴും 24ഉം ഭാര്യമാരില്‍ ഓരോ കുട്ടികളും യാസിനുണ്ടെന്ന് ശിയുലി പറഞ്ഞു.

വിവാഹശേഷം ഭര്‍ത്താവ് തനിക്കൊപ്പം സ്ഥിരമായി താമസിച്ചിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ജോലി കാരണം പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നു വിട്ടുനിന്നിരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് പലപ്പോഴും തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ശിയുലി പറഞ്ഞു. അതേസമയം, പോലിസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ രണ്ടു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് യാസിന്‍ മൊഴി മനല്‍കിയത്.












Click it and Unblock the Notifications