Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സീരിയല്‍ കാരണം ധാക്കയില്‍ 100 പേര്‍ക്ക് പരിക്ക്, 3 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു !

ധാക്ക: ഒരു ഇന്ത്യന്‍ സീരിയല്‍ കാരണം വിദേശത്ത് സംഘര്‍ഷം. 100 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ ധാക്കയിലാണ് ബംഗാളി സീരിയല്‍ കിരണ്‍മാല കാരണം സംഘര്‍ഷമുണ്ടായത്.

സീരിയലിന്റെ ബുധനാഴ്ച്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. സീരിയല്‍ കണ്ട രണ്ടു പേര്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ധാക്കയില്‍ നിന്നും 176 കിലോമീറ്റര്‍ അകലെയുള്ള ധോള്‍ ഗ്രാമത്തിലാണ് സംഭവം.

kiran-20-14

ഹബിജന്‍ജ് ജില്ലയിലെ ഹോട്ടലില്‍ ഇരുന്ന് സീരിയല്‍ കണ്ടവരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സീരിയലിലെ കഥയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയും പിന്നീട് കൂട്ടത്തല്ലാവുകയും ചെയ്തു. ഹോട്ടല്‍ ആളുകള്‍ അടിച്ചു തകര്‍ത്തു.

പോലീസെത്തിയെങ്കിലും അടുത്ത ദിവസം രാവിലെ വരെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. മുസ്ലീം ഭൂരിപക്ഷമുള്ള ധാക്കയില്‍ ഇന്ത്യന്‍ സീരിയലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുസ്ലീം സംസ്‌ക്കാരത്തിന് നിരക്കാത്തതാണ് ഇത്തരം സീരിയലുകളെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംഘര്‍ഷം മാത്രമല്ല .സീരിയലിനെ ചൊല്ലി കഴിഞ്ഞ വര്‍ഷം ധാക്കയില്‍ ആത്മഹത്യയും നടന്നിരുന്നു. സീരിയലിലെ രാജകുമാരി ധരിച്ചതുപോലെയുളള വസ്ത്രങ്ങള്‍ വാങ്ങിച്ചു കൊടുക്കാത്തതിനു കൗമാരക്കാരായ മൂന്നു പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

സംഘര്‍ഷത്തിനു കാരണമായ കിരണ്‍മാല കുടുംബ കഥപറയുന്ന സീരിയലൊന്നുമില്ല. ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥയാണ് കിരണ്‍മാല പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+